App Logo

No.1 PSC Learning App

1M+ Downloads
പ്രശസ്തമായ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം?

Aകൊണാര്‍ക്ക് - ഒറീസ്സ

Bഅജന്ത - മഹാരാഷ്ട്ര

Cഅമൃത്‌സര്‍-പഞ്ചാബ്‌

Dകാശി-ഉത്തര്‍ പ്രദേശ്‌

Answer:

A. കൊണാര്‍ക്ക് - ഒറീസ്സ

Read Explanation:

പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാർക്ക്‌. സൂര്യദേവൻ ആരാധനാ മൂർത്തിയായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒറിസ്സാ സംസ്ഥാനത്തിലെ പുരി ജില്ലയിലാണ്. ക്രിസ്തുവിനു ശേഷം 1236 നും 1264 നും ഇടയിൽ ജീവിച്ചിരുന്ന നരസിംഹദേവൻ ഒന്നാമൻ എന്ന ഗാംഗേയ രാജാവാണ് ഇത് പണി കഴിപ്പിച്ചത്. എൻ.ഡി.ടി.വിയുടെ ഒരു സർവേ പ്രകാരം ഈ ക്ഷേത്രം ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെട്ടു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ ക്ഷേത്രം സ്ഥാനം പിടിച്ചിട്ടുണ്ട്. കൊണാർക്ക്‌ ക്ഷേത്രത്തെക്കുറിച്ച് രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് ഇപ്രകാരമാണ് : " ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നു".


Related Questions:

മലയാറ്റൂർ പള്ളി എന്ന പേരിൽ പ്രസിദ്ധമായ പള്ളി ഏത്?
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
കേരളത്തിലെ പളനി എന്നുവിശേഷിപ്പിക്കപ്പെടുന്ന ക്ഷേത്രം?
ബബിയ എന്ന സസ്യാഹാരിയായ മുതല ഏത് ക്ഷേത്രത്തിലെ തടാകത്തിലെ നിറസാന്നിധ്യമാണ്?
ഇന്ത്യയിൽ ആദ്യ ജുമുഅ നമസ്കാരം നടന്ന പള്ളി ഏത്?