Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?

Aനാഗ്പൂർ

Bപട്ടാമ്പി

Cക്വാലലംപൂർ

Dമനില

Answer:

D. മനില

Read Explanation:

  • ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IRRI) ഫിലിപ്പൈൻസിലെ മനിലയലിലുള്ള ലഗൂണയിലെ ലോസ് ബാനോസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര കാർഷിക ഗവേഷണ പരിശീലന സംഘടനയാണ്.
  • 17 രാജ്യങ്ങളിൽ കൂടി ഈ സംഘടനയ്ക്ക് ശാഖകളുണ്ട്.
  • പുതിയ നെല്ലിനങ്ങൾ വികസിപ്പിച്ചെടുക്കുന്ന പ്രവർത്തനങ്ങളാണ് IRRI മുഖ്യമായി നടത്തുന്നത്.
  • ഹരിതവിപ്ലവത്തിന് മികച്ച സംഭാവനകൾ നൽകി കൊണ്ട് 1960-ലാണ് IRRI പ്രവർത്തനം ആരംഭിച്ചത്.
  • കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് -കട്ടക്ക് (ഒഡീഷ)
  • കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങൾ
    • പട്ടാമ്പി
    • മങ്കൊമ്പ്
    • കായംകുളം
    • വൈറ്റില

Related Questions:

യെല്ലോസ്റ്റോൺ ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നതെവിടെ ?
ചൈനയിൽ നിന്ന് വ്യാപിച്ച കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേര് ?
ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസിയായ ഭക്ഷ്യകാർഷിക സംഘടനയുടെ ആസ്ഥാനം :
ഭീകരതയെ ചെറുക്കാൻ ഇസ്ലാമിക രാജ്യങ്ങൾ രൂപം കൊടുത്ത സേനയായ ' ഇസ്ലാമിക് മിലിട്ടറി ' അലയൻസിന്റെ ആസ്ഥാനം :
യൂറോപ്യന്‍ യൂണിയന്‍റെ ആസ്ഥാനം ?