App Logo

No.1 PSC Learning App

1M+ Downloads
നാഡീയപ്രേഷകം സ്രവിക്കുന്നത് നാഡീകോശത്തിൻ്റെ ഏത് ഭാഗത്താണ് ?

Aആക്സോൺ

Bസിനാപ്റ്റിക് നോബ്

Cഡെൻഡ്രോൺ

Dആക്സോനൈറ്റ്

Answer:

B. സിനാപ്റ്റിക് നോബ്

Read Explanation:

നാഡീകോശം-ഘടനയും ധർമവും

ഡെൻഡ്രോൺ

  • കോശശരീരത്തിൽ നിന്നുള്ള നീളം കുറഞ്ഞ തന്തു.
  • ഡെൻഡ്രൈറ്റിൽ നിന്ന് ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്നു

ഡെൻഡ്രൈറ്റ്

  • ഡെൻഡ്രോണിന്റെ ശാഖകൾ.
  • തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം.

ഷ്വാൻ കോശം

  • ആക്സോണിനെ വലയം ചെയ്യുന്നു

ആക്സോൺ

  • കോശശരീരത്തിൽനിന്നുള്ള നീളം കൂടിയ തന്തു.
  • കോശശരീരത്തിൽനിന്ന് ആവേഗങ്ങളെ പുറത്തേക്കു സംവഹിക്കുന്നു

ആക്സോണൈറ്റ്

  • ആക്സോണിന്റെ ശാഖകൾ.
  • ആവേഗങ്ങളെ സിനാപ്റ്റിക് നോബിൽ എത്തിക്കുന്നു

സിനാപ്റ്റിക് നോബ്

  • ആക്സോണൈറ്റിന്റെ അഗ്രഭാഗം.
  • നാഡീയപ്രേഷകം സ്രവിക്കുന്നു.

Related Questions:

ഡെൻഡ്രോണിന്റെ ശാഖകൾ അറിയപ്പെടുന്നത് ?
മസ്തിഷ്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ട പിടിക്കുന്നത് മൂലം അതിലൂടെ രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ?
ആവേഗങ്ങൾ രൂപപ്പെടുത്തുന്നത് ?
ആക്സോണൈറ്റിന്റെ അഗ്രഭാഗം അറിയപ്പെടുന്നത് ?

നാഡീ വ്യവസ്ഥയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

1.ഷ്വാന്‍ കോശങ്ങള്‍ ആക്സോണിനെ ആവര്‍ത്തിച്ച് വലയം ചെയ്യുന്നതിലൂടെയാണ് മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നത്.

2.ആവേഗങ്ങളെ ആക്സോണില്‍ നിന്നും സിനാപ്റ്റിക് നോബില്‍ / സിനാപ്സില്‍ എത്തിക്കുന്നത്‌  ഡെന്‍ഡ്രൈറ്റ് ആണ്.

3.തൊട്ടടുത്ത ന്യൂറോണില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കുന്നത്‌ ആക്സോണൈറ്റ് ആണ്.