ആലപ്പുഴ ജില്ലയിലെ തകഴിക്കടുത്തുള്ള കരുമാടി എന്ന ഗ്രാമത്തിലെ പ്രസിദ്ധമായ ബുദ്ധപ്രതിമയാണ് കരുമാടിക്കുട്ടൻ.കേരളത്തിൽ അപൂർവ്വം ബുദ്ധപ്രതിമകളിലൊന്നായ കരുമാടിക്കുട്ടനെ പുരാവസ്തുവകുപ്പ് ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്. കരുമാടി എന്ന സ്ഥലത്തു നിന്നു ലഭിച്ച വിഗ്രഹമായതിനാൽ കരുമാടിക്കുട്ടൻ എന്ന് പേര് വന്നു.