App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എവിടെയാണ് സ്ഥാപിതമായത് ?

Aപന്ത്നഗർ

Bകാൺപൂർ

Cന്യൂ ഡൽഹി

Dലക്നൗ

Answer:

A. പന്ത്നഗർ

Read Explanation:

പന്ത്‌നഗർ യൂണിവേഴ്‌സിറ്റി

  • ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവ്വകലാശാലയാണ് പന്ത്‌നഗർ യൂണിവേഴ്‌സിറ്റി എന്നറിയപ്പെടുന്ന ജി.ബി.പന്ത് അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി.

  • 1960 നവംബർ 17 ന് ജവഹർ ലാൽ നെഹ്‌റു "ഉത്തർ പ്രദേശ് കാർഷിക സർവ്വകലാശാല" (യുപിഎയു) എന്ന പേരിൽ ഉദ്ഘാടനം ചെയ്തു.

  • പിന്നീട് ഉത്തർപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയും രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്‌ന ജേതാവുമായ പണ്ഡിറ്റ് ഗോവിന്ദ് ബല്ലഭ് പന്തിന്റെ സ്മരണയ്ക്കായി 1972-ൽ "ഗോവിന്ദ് ബല്ലഭ് പന്ത് അഗ്രികൾച്ചർ ആന്റ് ടെക്നോളജി യൂണിവേഴ്സിറ്റി" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

  • ഹരിത വിപ്ലവകാലത്ത് ഇന്ത്യയുടെ കാർഷിക മേഖലയിൽ സമഗ്രമായ സംഭാവനകൾ നൽകാൻ പന്ത്‌നഗർ  യൂണിവേഴ്സിറ്റിക്ക് സാധിച്ചു.

  • ഉയർന്ന വിളവ് നൽകുന്ന വിവിധയിനം വിത്തുകളുടെയും അനുബന്ധ സാങ്കേതികവിദ്യയുടെയും വികസനത്തിലും കൈമാറ്റത്തിലും പന്ത്‌നഗർ സർവകലാശാല ഒരു പ്രധാന കേന്ദ്രമായിരുന്നു.

  • ഹരിത വിപ്ലവത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നോർമൻ ബോർലോഗ്  പന്ത്നഗറിനെ "ഹരിത വിപ്ലവത്തിന്റെ മുൻഗാമി" എന്ന് വിശേഷിപ്പിക്കുകയുണ്ടായി.

Related Questions:

കേന്ദ്ര ഉരുള കിഴങ്ങ് ഗേഷണകേന്ദ്രം ?
നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് സ്ഥാപിച്ച വർഷം ഏതാണ് ?
Who is the father of the White Revolution in India?
Soil erosion is one of the major threats to the environment. Which of the following can help to prevent erosion of soil?
കേരള റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?