Question:

മലയാളി മെമ്മോറിയൽ സമർപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ട് പൊതുസമ്മേളനം നടന്നതെവിടെ?

Aതിരുവനന്തപുരം

Bകൊല്ലം

Cകോട്ടയം

Dതിരുവല്ല

Answer:

C. കോട്ടയം

Explanation:

മലയാളി മെമ്മോറിയൽ

  • തിരുവിതാംകൂറിലെ അഭ്യസ്ത വിദ്യരായ ജനങ്ങൾക്ക് ഗവൺമെന്റ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കണം എന്ന ആവശ്യത്തോടെ തിരുവിതാംകൂറിലെ ജനങ്ങൾ സമർപ്പിച്ച നിവേദനം 
  • മുദ്രാവാക്യം - 'തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്' 
  • മലയാളി മെമ്മോറിയൽ സമർപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ട് പൊതുസമ്മേളനം നടന്നത് : കോട്ടയം 
  • മലയാളി മെമ്മോറിയലിന് നേതൃത്വം നൽകിയത് - ബാരിസ്റ്റർ . ജി . പി . പിള്ള 
  • മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് - ശ്രീ മൂലം തിരുനാളിന് 
  • സമർപ്പിച്ച വർഷം - 1891 ജനുവരി 1 
  • ആദ്യമായി ഒപ്പ് വെച്ചത് - കെ. പി . ശങ്കരമേനോൻ 
  • മൂന്നാമതായി ഒപ്പ് വെച്ചത് - ഡോ. പൽപ്പു 
  • 10028 പേർ ഒപ്പ് വെച്ചു 
  • മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത് - സി. വി . രാമൻപിള്ള 

Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1943 ൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ  കാലഘട്ടത്തിൽ തൈക്കാട് അയ്യായുടെ സ്മരണാർത്ഥം തിരുവനന്തപുരത്ത് അയ്യാ സ്വാമി ക്ഷേത്രം സ്ഥാപിക്കപ്പെട്ടു.

2.തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂർത്തി ശിവനാണ്. 

ഇന്ത്യയിൽ പോർചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന വൈസ്രോയി ആര് ?

കേരള പരാമർശമുള്ള ആദ്യത്തെ ശിലാരേഖ :

1957ൽ കേരള നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട വിദ്യാഭ്യാസ ബില്ലുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.1957 ജൂൺ 13നാണ് വിദ്യാഭ്യാസ ബില്ല് കരട് രൂപത്തിൽ നിയമസഭയിൽ അവതരിപ്പിച്ചത്.

2.1957 സെപ്റ്റംബർ 2ന് സഭയിൽ ബില്ല് പാസ്സാക്കപ്പെട്ടു.

3.സംസ്ഥാന നിയമസഭ പാസാക്കിയ ഒരു നിയമം ഇന്ത്യൻ പ്രസിഡൻറ് സുപ്രീംകോടതിക്ക് കൈമാറിയ ആദ്യ അവസരമായിരുന്നു വിദ്യാഭ്യാസ ബില്ല്.

4.1959 ഫെബ്രുവരി 19 നാണ് വിദ്യാഭ്യാസ ബില്ലിന് പ്രസിഡൻറ് അംഗീകാരം നൽകിയത്.

'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം രചിച്ചത് ആര് ?