രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ് ഏതാണ് ?Aസൾഫ്യൂരിക് ആസിഡ്Bഫ്ലൂറോ ആന്റിമണിക് ആസിഡ്Cഹൈഡ്രോക്ലോറിക് ആസിഡ്Dഇതൊന്നുമല്ലAnswer: A. സൾഫ്യൂരിക് ആസിഡ് Read Explanation: സൾഫ്യൂരിക് ആസിഡ് (H₂SO₄ ) രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് - സൾഫ്യൂരിക് ആസിഡ് ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് - സൾഫ്യൂരിക് ആസിഡ് (H₂SO₄ ) സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ ( കോൺടാക്ട് പ്രോസസ് ) സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെന്റോക്സൈഡ് (V₂O₅ ) സമ്പർക്ക പ്രക്രിയയുടെ ഘട്ടങ്ങൾ സൾഫറിനെയോ സൾഫൈഡ് അയിരുകളെയോ വായുവിൽ കത്തിച്ച് സൾഫർ ഡയോക്സൈഡ് ഉണ്ടാക്കുന്നു (SO₂ ) സൾഫർ ഡയോക്സൈഡിനെ വനേഡിയം പെന്റോക്സൈഡിന്റെ സാന്നിദ്ധ്യത്തിൽ സംയോജിപ്പിച്ച് സൾഫർ ട്രൈഓക്സൈഡ് നിർമ്മിക്കുന്നു (SO₃ ) സൾഫർ ട്രൈഓക്സൈഡിനെ ഗാഢ സൾഫ്യൂരിക് ആസിഡിൽ ലയിപ്പിച്ച് ഒലിയം(H₂S₂O₇ ) ഉണ്ടാക്കുന്നു ഒലിയം ജലത്തിൽ ലയിപ്പിച്ച് സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്നു Read more in App