ഭിന്നശേഷിക്കാരായവരുടെ അവകാശ സംരക്ഷണത്തിനായി 2016-ൽ നിലവിൽ വന്ന ആക്ട് ഏത് ?
Aആർ. ടി. ഇ. ആക്ട്
Bആർ. ടി. ഐ. ആക്ട്
Cആർ. പി. ഡബ്ല്യു. ഡി. ആക്ട്
Dപോക്സോ ആക്ട്
Answer:
C. ആർ. പി. ഡബ്ല്യു. ഡി. ആക്ട്
Read Explanation:
PWD Act 1995
ഭിന്നശേഷിക്കാരുടെ തുല്യ അവസരത്തിനും അവകാശ സംരക്ഷണത്തിനും പൂർണ പങ്കാളിത്തത്തിനുമുള്ള 1995 ലെ നിയമം - PWD Act 1995 (Person with Disabilities for Protection of Rights Equal Opportunities and Full Participation Act)
മെന്റൽ ഹെൽത്ത് ആക്ട് 1987
മാനസിക രോഗം ബാധിച്ചവരുടെ ചികി ത്സയ്ക്കും സംരക്ഷണത്തിനുമായി 1987 മെയ് 22 ന് പാസാക്കിയ നിയമം - മെന്റൽ ഹെൽത്ത് ആക്ട് 1987
മെന്റൽ ഹെൽത്ത് ആക്ട് ഭേദഗതി ചെയ്ത് മെന്റൽ ഹെൽത്ത് കെയർ ആക്ട് എന്ന് പാർലമെന്റ് പാസാക്കിയ വർഷം - 2017 ഏപ്രിൽ 7
RPWDS 2016 (The Rights of Person with Disabilities Act-2016)
1995-ലെ PWD ആക്ടിനു പകരം 2016 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ നിയമം - RPWDS 2016 (The Rights of Person with Disabilities Act-2016)