App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന മനഃശാസ്ത്രജ്ഞരിൽ ബുദ്ധി സൈദ്ധാന്തികൻ അല്ലാത്തത് ആര് :

Aസ്കിന്നർ

Bആൽഫ്രഡ് ബിനെ

Cസ്പിയർമാൻ

Dതേഴ്സ്റ്റൺ

Answer:

A. സ്കിന്നർ

Read Explanation:

ബുദ്ധി (Intelligence):

  • Intelligence എന്ന പദത്തിന്റെ ഉപജ്ഞാതാവ് – സിസറോം (റോമൻ രാഷ്ട്രതന്ത്രജ്ഞൻ)
  • ബുദ്ധിയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിശകലനം ആരംഭിച്ചത്, ഫ്രാൻസിസ് ഗാർട്ടൻ ആണ്. 
  • ഫാൻസിസ് ഗാർട്ടന്റെ അഭിപ്രായത്തിൽ ബുദ്ധിയെ നിർണയിക്കുന്നത് പാരമ്പര്യമാണ്.

 

ബുദ്ധിയുടെ പ്രതിഫലനം:

       കേന്ദ്ര നാഡീ വ്യൂഹത്തിന്റെ (Nervous System) സഹജമായ സവിശേഷതകൾ, പഠനം, പരിചയം, പരിസ്ഥിതി എന്നിവ വഴി ആർജിക്കുന്ന പക്വത, ബുദ്ധിയുടെ പ്രതിഫലനമാണ്.

 

ബുദ്ധി എന്നത്:

  • പരിസ്ഥിതിയുമായി പൊരുത്തപ്പെടാനും
  • ഗുണാത്മകമായി ചിന്തിക്കാനും
  • അനുഭവത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും

     ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന ശേഷിയാണ് .

 

വ്യവഹാര വാദത്തിന്റെ പ്രധാന വക്താക്കൾ:

  1. പാവ്ലോവ്
  2. സ്കിന്നർ
  3. ഹൾ
  4. ടോൾമാൻ
  5. തോൺഡൈക്ക്
  6. വാട്സൺ

 

വ്യവഹാരവാദ സിദ്ധാന്തങ്ങൾ:

  1. പൗരാണികാനുബന്ധ സിദ്ധാന്തം (Classical Conditioning)
  2. ശ്രമ-പരാജയ സിദ്ധാന്തം (Trial and Error Theory)
  3. പ്രവർത്തനാനുബന്ധ സിദ്ധാന്തം (Theory of Operant Conditioning)
  4. പ്രബലന സിദ്ധാന്തം (Reinforcement Theory)

 

ബി.എഫ്.സ്കിന്നർ (Burrhus Frederic Skinner) (1904-1990):

  • സ്കിന്നർ ഒരു അമേരിക്കൻ മനഃശാസ്ത്രജ്ഞൻ ആയിരുന്നു. 
  • അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ, പ്രൊഫസർ ആയും പ്രവർത്തിച്ചിരുന്നു.
  • പ്രവർത്തനാനുബന്ധന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ബി.എഫ് സ്കിന്നർ ആണ്. 

 


Related Questions:

10 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ മാനസികവയസ്സ് 14 ആണെങ്കിൽ അവൻ്റെ ഐ.ക്യൂ (ബുദ്ധിമാനം) എത്ര ?
"സംഖ്യാധിഷ്ഠിതവമായി ചിന്തിക്കുക" എന്ന പ്രവർത്തനം ബഹുമുഖ ബുദ്ധിയിൽ ഏതു ഘടകത്തെ പരിപോഷിപ്പിക്കാനുതകുന്നു ?
Reenu is performing really well in the domain of solving puzzles and problems requiring reasoning such as cause and effect relationships. As per Howard Gardner's theory of multiple intelligence, Reenu posses high level of ............................... kind of intelligence.
ട്രൈയാർക്കിക്ക് സിദ്ധാന്തം ആവിഷ്കരിച്ചത് ?
വീണ നല്ല നേതൃത്വപാടവവും സഹപാഠികളുമായി നല്ല ബന്ധവും നിലനിറുത്താന്‍ കഴിവുളള ഒരു കുട്ടിയാണ് അവള്‍ക്കുളളത് ?