App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ ഗാന്ധിജിയുടെ നേത്യത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ബഹുജന സമരങ്ങളിൽ പെടാത്തത് ഏത്?

Aക്വിറ്റ് ഇന്ത്യാ സമരം

Bചമ്പാരൻ സമരം

Cനിസ്സഹകരണ സമരം

Dഉപ്പു സത്യാഗ്രഹം

Answer:

B. ചമ്പാരൻ സമരം

Read Explanation:

  • മഹാത്മാഗാന്ധി ഇന്ത്യയിൽ നയിച്ച ആദ്യസമരമാണ് 1917-ലെ ചമ്പാരൻ നീലം കർഷക സമരം.
  • ദക്ഷിണാഫ്രിക്കയിൽ പ്രായോഗികത തെളിയിച്ച തന്റെ നൂതനസമരമുറകൾ ഗാന്ധി ഇന്ത്യൻ മണ്ണിൽ ആദ്യമായി പയറ്റിനോക്കിയത് ചമ്പാരണിലായിരുന്നു.
  • രാമായണ നായിക സീതാദേവിയുടെ ജന്മഭൂമിയായി പറയപ്പെടുന്നതാണ് ബീഹാറിലെ ചമ്പാരൺ.
  • മാമ്പഴത്തോപ്പുകൾക്ക് പേരുകേട്ട ഈ നഗരം 1917 വരെ വിശാലമായ നീലം (Indigofera tinctoria) കൃഷിത്തോട്ടങ്ങളുടെ വലിയൊരു കേന്ദ്രമായിരുന്നു. ചമ്പാരണിലെ കർഷകർ, കൃഷി ചെയ്യുന്ന ഇരുപത് കഠിയ (ഒരേക്കർ) ഭൂമിയിൽ മൂന്നു കഠിയ ജന്മിയ്ക്കുവേണ്ടി നീലമോ മറ്റു നാണ്യവിളകളോ കൃഷിചെയ്തു വിളവെടുത്തുകൊടുക്കാൻ നിയമബദ്ധരായിരുന്നു.
  • കൃഷിയുല്പാദനം അതിനിസ്സാരവിലക്കു അവരിൽ നിന്നു വാങ്ങുകയായിരുന്നു പതിവ്. ഉണ്ണാൻ അരിയില്ലാത്തപ്പോഴും ഒന്നാന്തരം വിളവുതരുന്ന ഭൂമിയുടെ നല്ലൊരു ഭാഗം ജമീന്ദാർക്കും ബ്രിട്ടീഷ് സർക്കാരിനും വേണ്ടി നീലം കൃഷി ചെയ്യാൻ മാറ്റിവെക്കണമെന്ന ഈ നിയമം തീൻ കഠിയ വ്യവസ്ഥ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
  • ചമ്പാരനിലെ സമരം നീതിരഹിതമായ ഈ വ്യവസ്ഥക്കെതിരായിരുന്നു.

Related Questions:

അതിർത്തിഗാന്ധി എന്നറിയപ്പെടുന്നത് ആര് ?
കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്നത് എവിടെ ?
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടന ആരംഭിച്ചത് എന്ന് ?
എത്രാമത്തെ വട്ടമേശ സമ്മേളനത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് ഗാന്ധിജി പങ്കെടുത്തത് ?
തെലങ്കാന സമരം നടന്ന സംസ്ഥാനം ഏത് ?