Challenger App

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യ സമരത്തിൻറെ അന്തിമ ലക്ഷ്യം പൂർണസ്വരാജാണെന്ന് പ്രഖ്യാപിച്ച ലാഹോർ സമ്മേളനം നടന്ന വർഷം ഏത് ?

A1925

B1927

C1929

D1935

Answer:

C. 1929

Read Explanation:

1929 ലെ ലാഹോർ സമ്മേളനം 

  • അദ്ധ്യക്ഷൻ : ജവഹർ ലാൽ നെഹ്റു 

ലാഹോർ സമ്മേളനത്തിൽ കൈകൊണ്ട സുപ്രധാന തീരുമാനങ്ങൾ:

  • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ചു  
  • 1930 ജനുവരി 26 ,സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും ആചരിക്കുവാൻ തീരുമാനിച്ചതും ലാഹോർ സമ്മേളനത്തിലായിരുന്നു 
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനമാരംഭിക്കാൻ തീരുമാനിച്ചതായിരുന്നു മറ്റൊരു സുപ്രധാന തീരുമാനം
  • വട്ടമേശ സമ്മേളനങ്ങൾ  ബഹിഷ്‌കരിക്കുവാൻ തീരുമാനിച്ചു 

  • ലാഹോർ സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി, 1930 ജനുവരി 26 നു ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ടും ദേശഭക്തി ഗാനങ്ങൾ പാടിയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കപ്പെട്ടു.

Related Questions:

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി ആരായിരുന്നു ?
തേഭാഗസമരം നടന്ന സംസ്ഥാനമേത് ?
താഴെ കൊടുത്തിട്ടുള്ളവയിൽ ഗാന്ധിജിയുടെ നേത്യത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ബഹുജന സമരങ്ങളിൽ പെടാത്തത് ഏത്?
"പൊതുവികാരം അതിൻറെ പാരമ്യതയിൽ എത്തി നിൽക്കുമ്പോൾ പിന്മാറ്റത്തിൻറെ കാഹളം പുറപ്പെടുവിക്കുന്നത് ഒരു ദേശീയ ദുരന്തത്തിൽ കുറഞ്ഞു മറ്റൊന്നുമല്ല'' ഇതാരുടെ വാക്കുകളാണ്?
“ലാൽ, പാൽ, ബാൽ കൂട്ടുകെട്ട്" ഇന്ത്യൻ ദേശീയ സമരത്തിലെ ഏത് കാലഘട്ടത്തിൽ ഉൾപ്പെടുന്നു?