Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനമായ ബ്രഹ്മ സമാജത്തെപ്പറ്റിയുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ജാതി വ്യവസ്ഥ നിർമ്മാർജ്ജനം ചെയ്യും. .
  2. സ്ത്രീകൾക്ക് എതിരായ വിവേചനം അവസാനിപ്പിക്കുക.
  3. സതി, ശൈശവ വിവാഹം എന്നിവ അവസാനിപ്പിക്കുക
  4. പിന്നോക്ക വിഭാഗങ്ങൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു
  5. ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹിക പുരോഗതിയ്ക്കായി വാദിച്ചു.

    Aരണ്ട് തെറ്റ്, അഞ്ച് ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dഒന്നും രണ്ടും മൂന്നും ശരി

    Answer:

    D. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    • ബ്രഹ്മസമാജം, 19-ാം നൂറ്റാണ്ടിൽ രാജാ റാം മോഹൻ റോയ് സ്ഥാപിച്ച ഒരു പ്രധാന സാമൂഹിക പരിഷ്കരണ പ്രസ്ഥാനമാണ്. ഇത് ഭാരതത്തിലെ സാമൂഹികവും മതപരവുമായ നവോത്ഥാനങ്ങൾക്ക് നാന്ദി കുറിച്ചു.

    • ഏകദൈവ വിശ്വാസം: ബ്രഹ്മസമാജം വിഗ്രഹാരാധനയെ എതിർക്കുകയും ഏകദൈവത്തിലുള്ള വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്വങ്ങൾ ഒന്നാണെന്ന് അവർ വിശ്വസിച്ചു.

    • ജാതി വ്യവസ്ഥയുടെ നിർമ്മാർജ്ജനം: അന്നത്തെ സാമൂഹിക വിപത്തായ ജാതി വ്യവസ്ഥയുടെ കഠിനമായ അസമത്വങ്ങളെ ബ്രഹ്മസമാജം ശക്തമായി എതിർത്തു. എല്ലാ മനുഷ്യരെയും തുല്യരായി കാണണമെന്ന് അവർ വാദിച്ചു.

    • സ്ത്രീകളുടെ ഉന്നമനം: സ്ത്രീകൾക്ക് എതിരായ വിവേചനങ്ങൾ അവസാനിപ്പിക്കാനും അവരുടെ സാമൂഹിക ഉന്നമനത്തിനും ബ്രഹ്മസമാജം പ്രവർത്തിച്ചു. സ്ത്രീ വിദ്യാഭ്യാസം, വിധവകളുടെ പുനർവിവാഹം എന്നിവയെ പിന്തുണച്ചു.


    Related Questions:

    1828 -ൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച സംഘടന ഏതാണ് ?
    ശൈശവവിവാഹം, സതി തുടങ്ങിയ നീചമായ ആചാരങ്ങളെ നിരോധിച്ച ഇന്ത്യയിലെ മത സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിൽ പ്രമുഖനായ തത്വചിന്തകനാര് ?
    സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യ മഹിള സഭ സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് ആരാണ്?
    നവംബർ 15 ന് 'ജൻജാതീയ ഗൗരവ് ദിവസ് s ആയി ആചരിക്കുന്നത് ഏത് ഗോത്രവർഗ നേതാവിന്റെ സ്‌മരണാർത്ഥമാണ്?
    കേരളചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെ കാലഗണനാക്രമത്തിലാക്കുക (i) ഗുരുവായൂർ സത്യാഗ്രഹം (ii) വൈക്കം സത്യാഗ്രഹം (iii) ചാന്നാർ ലഹള (iv) ക്ഷേത്രപ്രവേശന വിളംബരം