Challenger App

No.1 PSC Learning App

1M+ Downloads

S - ബ്ലോക്ക് മൂലകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ആവർത്തന പട്ടികയിലെ ഒന്നും രണ്ടും ഗ്രൂപ്പ് മൂലകങ്ങളാണിവ
  2. ലോഹസ്വഭാവം കുറവുള്ള മൂലകങ്ങൾ
  3. ഇലക്ട്രോ നെഗറ്റിവിറ്റി കൂടുതലുള്ള മൂലകങ്ങൾ
  4. അയോണീകരണ ഊർജം കുറവുള്ള മൂലകങ്ങൾ

    Aഎല്ലാം ശരി

    Bമൂന്നും നാലും ശരി

    Cഒന്നും നാലും ശരി

    Dഒന്ന് തെറ്റ്, മൂന്ന് ശരി

    Answer:

    C. ഒന്നും നാലും ശരി

    Read Explanation:

     S-  ബ്ലോക്ക് മൂലകങ്ങൾ 

    • അവസാന ഇലക്ട്രോണുകൾ ബാഹ്യതമ S - ഓർബിറ്റലിൽ നിറയുന്ന മൂലകങ്ങൾ 
    • S - ഓർബിറ്റലിന് ഉൾക്കൊള്ളാൻ കഴിയുന്ന ഇലക്ട്രോണുകളുടെ എണ്ണം - 2 
    • ആവർത്തന പട്ടികയിലെ ഒന്നും രണ്ടും ഗ്രൂപ്പുകൾ  S-  ബ്ലോക്കിൽ ഉൾപ്പെടുന്നു 
    • പിരിയോഡിക് ടേബിളിൽ ഏറ്റവും ഇടതു ഭാഗത്താണ്  S-  ബ്ലോക്ക് മൂലകങ്ങൾ സ്ഥിതി ചെയ്യുന്നത് 
    • ഈ മൂലകങ്ങളുടെ ഓക്സൈഡുകളും ,ഹൈഡ്രോക്സൈഡുകളും ബേസിക സ്വാഭാവം കാണിക്കുന്നു 
    • സാധാരണയായി അയോണിക സംയുക്തങ്ങൾ നിർമ്മിക്കുന്നു 
    • രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇലക്ട്രോണുകൾ വിട്ടുകൊടുക്കുന്നു 
    • ലോഹസ്വഭാവം കൂടുതലാണ് 
    • അയോണീകരണ ഊർജം കുറവാണ് 
    • ഇലക്ട്രോ നെഗറ്റിവിറ്റി കുറവാണ് 

    Related Questions:

    OF2 എന്ന സംയുക്തത്തിൽ, ഓക്‌സിജൻ ന്റെ ഓക്സീകരണാവസ്ഥ എത്ര ?
    ഫെറസ് സൾഫേറ്റ് ന്റെ നിറം എന്ത് ?
    താഴെപ്പറയുന്നവയിൽ ഉൽകൃഷ്ട വാതകങ്ങളിൽ പെടാത്തത് ഏത് ?
    ലാൻഥനോയ്‌ഡ് അയോണുകൾക്ക് വർണ്ണം നൽകുന്നതിന് കാരണമായ പ്രതിഭാസം താഴെ പറയുന്നവയിൽ ഏതാണ്?
    താഴെപ്പറയുന്ന ഗുണങ്ങളിൽ ഏതാണ് ഒരു പിരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് കുറയുന്നത് ?