App Logo

No.1 PSC Learning App

1M+ Downloads

ഉമിനീർഗ്രന്ഥികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മൂന്ന് ജോഡി ഉമിനീർഗ്രന്ഥികളാണ് വായിൽ ഉള്ളത്
  2. ഭക്ഷണത്തെ വിഴുങ്ങാൻ പാകത്തിൽ വഴുവഴുപ്പുള്ളതാക്കുന്നത് ശ്ലേഷ്‌മമാണ്.
  3. ലൈസോസൈം അന്നജത്തെ ഭാഗികമായി മാൾട്ടോസ് എന്ന പഞ്ചസാരയാക്കുന്നു

    A1, 3 ശരി

    B1, 2 ശരി

    Cഎല്ലാം ശരി

    D2 മാത്രം ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

    ഉമിനീർഗ്രന്ഥികൾ 

    • മൂന്ന് ജോഡി ഉമിനീർഗ്രന്ഥികളാണ് വായിൽ ഉള്ളത്. 
    • ഉമിനീർഗ്രന്ഥികളിൽനിന്നു സ്രവിക്കുന്ന ഉമിനീരിൽ അടങ്ങിയിരിക്കുന്നത് :
      • സലൈവറി അമിലേസ് (Salivary amylase),
      • ലൈസോസൈം (Lysozyme) 
      • ശ്ലേഷ്‌മം
    • ഭക്ഷണത്തെ വിഴുങ്ങാൻ പാകത്തിൽ വഴുവഴുപ്പുള്ളതാക്കുന്നത് ശ്ലേഷ്‌മമാണ്.
    • ഭക്ഷണത്തിലൂടെ പ്രവേശിക്കുന്ന രോഗാണുക്കളെ ഒരു പരിധിവരെ നശിപ്പിക്കുന്നതിന് ലൈസോസൈം സഹായിക്കുന്നു.
    • സലൈവറി അമിലേസ് അന്നജത്തെ ഭാഗികമായി മാൾട്ടോസ് എന്ന പഞ്ചസാരയാക്കുന്നു. 

    Related Questions:

    ഗ്രസനിയെ ആമാശയവുമായി ബന്ധിപ്പിക്കുന്ന ഭാഗം?
    മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ ഉമിനീർ ഗ്രന്ഥി ഏതാണ് ?
    കൊഴുപ്പിന്റെ ദഹനം പൂർത്തിയാകുന്ന ഭാഗം ഏതാണ് ?
    വൻ കുടലിൻ്റെ ഭാഗമായ സീക്കത്തിലെ വിരൽ പോലെ തള്ളി നിൽക്കുന്ന ഭാഗം?
    രക്തക്കുഴലുകളും ലിംഫ് വാഹികളും നാഡീതന്തുക്കളും കാണപ്പെടുന്ന ദന്ത ഭാഗം ഏതാണ് ?