App Logo

No.1 PSC Learning App

1M+ Downloads

സെക്ഷൻ 81 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 81(1) - ഒരു പോലീസ് ഉദ്യോഗസ്ഥന് നിർദ്ദേശിച്ച വാറന്റ് , അത് പുറപ്പെടുവിക്കുന്ന കോടതിയുടെ പ്രാദേശിക അധികാരപരിധിക്ക് പുറത്ത് നടപ്പിലാക്കണമെങ്കിൽ അയാൾ അത് സാധാരണ ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ അല്ലെങ്കിൽ പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥന്റെ പദവിയിൽ താഴെയല്ലാത്ത പോലീസ് ഓഫീസറുടെയോ പ്രാദേശിക അധികാരപരിതിക്കുള്ളിൽ ആണോ അത് നടപ്പാക്കാനുള്ളത്,അങ്ങനെയുള്ള ഏതെങ്കിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ പോലീസ് ഓഫീസറുടെയോ അധികാരപരിധിക്കുള്ളിൽ നടപ്പാക്കേണ്ടതാണ്
  2. 81(2) - അങ്ങനെയുള്ള മാജിസ്ട്രേറ്റ് , പോലീസ് ഉദ്യോഗസ്ഥനോ, അതിൻമേൽ താൻ്റെ പേര് എൻഡോഴ്‌സ് ചെയ്യേണ്ടതും, അങ്ങനെയുള്ള ആ പോലീസ് ഉദ്യോഗസ്ഥനാണ് അത് നടപ്പാക്കുവാൻ അധികാരം നൽകുന്നതും, ആവശ്യമെങ്കിൽ ലോക്കൽ പോലിസ് അത്തരം ഉദ്യോഗസ്ഥനെ അത് നടപ്പിലാക്കുന്നതിൽ സഹായിക്കുകയും ചെയ്യേണ്ടതാകുന്നു.
  3. 81 (4) - വാറൻ്റ് നടപ്പിലാക്കേണ്ട പ്രാദേശിക അധികാരപരിധിയിലുള്ള മജിസ്‌ട്രേറ്റിൻ്റെയോ പോലീസ് ഓഫീസറുടെയോ അംഗീകാരം ലഭിക്കുന്നതിനുള്ള കാലതാമസം, അങ്ങനെ അത് നടപ്പാക്കുന്നതിന്നെ തടയുമെന്ന് വിശ്വസിക്കുവാൻ കാരണമുള്ളപ്പോഴെല്ലാം, ആർക്കാണോ അത് അധികാരപ്പെടുത്തി നൽകിയിട്ടുള്ളത് ആ പോലീസ് ഉദ്യോഗസ്ഥന് ,അത് പുറപ്പെടുവിച്ച കോടതിയുടെ പ്രാദേശിക അധികാരപരിധിയിലുള്ള ഏതു സ്ഥലത്തും അങ്ങനെയുള്ള എൻഡോഴ്‌സ്‌മെന്റ് കൂടാതെ അത് നടപ്പാക്കാവുന്നതാണ്

    Ai മാത്രം ശരി

    Bഇവയൊന്നുമല്ല

    Ci തെറ്റ്, iii ശരി

    Di, ii ശരി

    Answer:

    D. i, ii ശരി

    Read Explanation:

    BNSS Section - 81 - Warrant directed to police officer for execution outside jurisdiction [അധികാരപരിധിയ്ക്ക് പുറത്ത് നടപ്പാക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥന് അധികാരപ്പെടുത്തി കൊടുക്കുന്ന വാറന്റ് ]

    • 81(1) - ഒരു പോലീസ് ഉദ്യോഗസ്ഥന് നിർദ്ദേശിച്ച വാറന്റ് , അത് പുറപ്പെടുവിക്കുന്ന കോടതിയുടെ പ്രാദേശിക അധികാരപരിധിക്ക് പുറത്ത് നടപ്പിലാക്കണമെങ്കിൽ അയാൾ അത് സാധാരണ ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ അല്ലെങ്കിൽ പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥന്റെ പദവിയിൽ താഴെയല്ലാത്ത പോലീസ് ഓഫീസറുടെയോ പ്രാദേശിക അധികാരപരിതിക്കുള്ളിൽ ആണോ അത് നടപ്പാക്കാനുള്ളത്,അങ്ങനെയുള്ള ഏതെങ്കിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ പോലീസ് ഓഫീസറുടെയോ അധികാരപരിധിക്കുള്ളിൽ നടപ്പാക്കേണ്ടതാണ്

    • 81(2) - അങ്ങനെയുള്ള മാജിസ്ട്രേറ്റ് , പോലീസ് ഉദ്യോഗസ്ഥനോ, അതിൻമേൽ താൻ്റെ പേര് എൻഡോഴ്‌സ് ചെയ്യേണ്ടതും, അങ്ങനെയുള്ള ആ പോലീസ് ഉദ്യോഗസ്ഥനാണ് അത് നടപ്പാക്കുവാൻ അധികാരം നൽകുന്നതും, ആവശ്യമെങ്കിൽ ലോക്കൽ പോലിസ് അത്തരം ഉദ്യോഗസ്ഥനെ അത് നടപ്പിലാക്കുന്നതിൽ സഹായിക്കുകയും ചെയ്യേണ്ടതാകുന്നു.

    • 81 (3) - വാറൻ്റ് നടപ്പിലാക്കേണ്ട പ്രാദേശിക അധികാരപരിധിയിലുള്ള മജിസ്‌ട്രേറ്റിൻ്റെയോ പോലീസ് ഓഫീസറുടെയോ അംഗീകാരം ലഭിക്കുന്നതിനുള്ള കാലതാമസം, അങ്ങനെ അത് നടപ്പാക്കുന്നതിന്നെ തടയുമെന്ന് വിശ്വസിക്കുവാൻ കാരണമുള്ളപ്പോഴെല്ലാം, ആർക്കാണോ അത് അധികാരപ്പെടുത്തി നൽകിയിട്ടുള്ളത് ആ പോലീസ് ഉദ്യോഗസ്ഥന് ,അത് പുറപ്പെടുവിച്ച കോടതിയുടെ പ്രാദേശിക അധികാരപരിധിയിലുള്ള ഏതു സ്ഥലത്തും അങ്ങനെയുള്ള എൻഡോഴ്‌സ്‌മെന്റ് കൂടാതെ അത് നടപ്പാക്കാവുന്നതാണ്


    Related Questions:

    പേരും താമസസ്ഥലവും നൽകാൻ വിസമ്മതിച്ചാലുള്ള അറസ്റ്റുമായി ബന്ധപ്പെട്ട BNSS-ലെ വകുപ് ഏതാണ്?

    താഴെപറയുന്നവയിൽ BNSS ലെ സെക്ഷൻ 170 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഏതെങ്കിലും Cognizable കുറ്റം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച അറിയുന്ന പോലീസ് ഉദ്യോഗസ്ഥൻ , മറ്റു വിധത്തിൽ ആ കുറ്റം തടയാൻ കഴിയില്ലായെന്ന് തോന്നുകയാണെങ്കിൽ, ഒരു മജിസ്ട്രേറ്റിന്റെ ഉത്തരവു കൂടാതെയും വാറന്റു കൂടാതെയും അത്തരത്തിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്യാവുന്നതാണ്
    2. (1)-ാം ഉപവകുപ്പിൻ കീഴിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരാളെയും തുടർന്ന് തടങ്കലിൽ വയ്ക്കുന്നത് ഈ സൻഹിതയിലെ മറ്റു വ്യവസ്ഥകൾക്കോ തൽസമയം പ്രാബല്യത്തിലിരിക്കുന്നതോ ആയ നിയമത്തിന് കീഴിൽ ആവശ്യമായിരിക്കുകയോ, അധികാരപ്പെടുത്തിയതായിരിക്കുകയോ ചെയ്യാത്ത പക്ഷം , അയാളെ അറസ്റ്റ് ചെയ്ത സമയം മുതൽ 24 മണിക്കൂറിൽ കൂടുതൽ സമയം തടങ്കലിൽ സൂക്ഷിക്കാൻ പാടുള്ളതല്ല
      അന്വേഷണം ഇരുപത്തിനാലു മണിക്കൂറിനകം പൂർത്തിയാക്കാൻ കഴിയാത്തപ്പോഴുള്ള നടപടിക്രമത്തെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?

      താഴെപറയുന്നവയിൽ സെക്ഷൻ 70 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. 70(1) - ഒരു കോടതി പുറപ്പെടുവിച്ച സമൻസ് അതിൻ്റെ പ്രാദേശിക അധികാര പരിധിയ്ക്ക് പുറത്ത് നൽകുമ്പോൾ , സമൻസ് നടത്തുന്ന ഉദ്യോഗസ്ഥൻ കേസിൻ്റെ ഹിയറിങ്ങിൽ ഹാജരില്ലാത്ത ഏതെങ്കിലും സാഹചര്യത്തിലും , അങ്ങനെയുണ സമൻസ് നടത്തിയിട്ടുണ്ടെന്നുള്ളതിന് ഒരു മജിസ്ട്രേറ്റിൻ്റെ മുമ്പാകെ ചെയ്‌തതാണെന്ന് കരുതാവുന്ന ഒരു സത്യവാങ്മൂലവും, സമൻസ് ആർക്കാണോ നൽകുകയോ, ടെൻഡർ ചെയ്യുകയോ ഏൽപ്പിക്കുകയോ ചെയ്ത്‌ത്,
      2. 70(2) - ഈ വകുപ്പിൽ പറഞ്ഞിട്ടുള്ള സത്യവാങ്മൂലം സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റിനോട് ചേർത്ത് കോടതിയിലേക്ക് തിരികെ അയക്കാവുന്നതാണ്.
      3. 70 (3) - വകുപ്പ് 64 മുതൽ 71 വരെയുള്ളതിൽ ഇലക്ട്രോണിക് ആശയവിനിമയം വഴി അയച്ച എല്ലാ സമൻസുകളും മുറപ്രകാരം നടത്തിയതായി കണക്കാക്കുകയും അത്തരം സമൻസുകളുടെ ഒരു പകർപ്പ് സാക്ഷ്യപെടുത്തുകയും സമൻസ് നടത്തിയതിൻ്റെ തെളിവായി സൂക്ഷിക്കുകയും ചെയ്യും.
        ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ കൂട്ടിച്ചേർത്ത വകുപ്പുകളുടെ എണ്ണം എത്ര ?