Question:

പൊതുജനങ്ങളുടെ ആരോഗ്യകാര്യങ്ങളിലുള്ള പുരോഗതി , പോഷക നിലവാരം , ജീവിതനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

A42

B44

C46

D47

Answer:

D. 47

Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ നാലാം ഭാഗത്ത് ഉൾപ്പെടുന്ന 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങളാണ് നിർദ്ദേശകതത്ത്വങ്ങൾ.
  • മാർഗനിർദ്ദേശക തത്ത്വങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഇവ ഭരണനിർവ്വഹണത്തിലും നിയമനിർമ്മാണത്തിലും ഭരണകൂടം പാലിക്കേണ്ട നിർദ്ദേശങ്ങളാണ്.

  • അനുഛേദം 47 : Duty of the state to rise the level of nutrition and standard of living and to improve public health

 

  • പൊതുജനങ്ങളുടെ ആരോഗ്യ പുരോഗതി, പോഷക നിലവാരം, ജീവിതനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിൽ രാഷ്ട്രത്തിന്റെ ഉത്തരവാദിത്വത്തിനെ പ്രതിപാദിക്കുന്ന അനുഛേദം

Related Questions:

പട്ടികവര്‍ഗ്ഗ്ക്കാരുടെ സാമ്പത്തിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ് ?

ഭാഗം XI-ല്‍ പരാമര്‍ശിക്കുന്ന വിഷയം ഏത് ?

മാർഗ്ഗനിർദ്ദേശക തത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ശൈശവാരംഭത്തിൽ തന്നെ പരിചരണത്തിനും വിദ്യാഭ്യാസത്തിനും വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ഭരണഘടനാ ആർട്ടിക്കിൾ

മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ താഴെപ്പറയുന്നവയിൽ ഏതാണ് ?