Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തുല്യ ജോലിക്ക് തുല്യ വേതനം - മാർഗ്ഗനിർദ്ദേശക തത്വങ്ങളിൽ ഏത് ആർട്ടിക്കിളുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A39 (d)

B38

C40

D43 (a)

Answer:

A. 39 (d)

Read Explanation:

നിർദ്ദേശക തത്ത്വങ്ങൾ

  • നിർദ്ദേശക തത്ത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം : സ്പെയിൻ 
  • നിർദ്ദേശക തത്ത്വങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് : അയർലണ്ടിൽ നിന്ന് 
  • ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശക തത്ത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് : IV -ാം ഭാഗത്ത് (36 മുതൽ 51 വരെയുള്ള വകുപ്പുകൾ) 
  • ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമാക്കി മാറ്റുകയാണ് നിർദ്ദേശകതത്ത്വങ്ങളുടെ ലക്ഷ്യം.
  • ഗാന്ധിജിയുടെ ക്ഷേമരാഷ്ട്ര സങ്കല്പങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭരണഘടനാഭാഗം : IV -ാം ഭാഗം (നിർദ്ദേശക തത്ത്വങ്ങളിൽ)
  • നിർദ്ദേശക തത്ത്വങ്ങൾ ന്യായവാദത്തിന്റ(non justifiable) അർഹമല്ല എന്ന് അനുശാസിക്കുന്ന അനുച്ഛേദം:  അനുച്ഛേദം 37
  • ഗാന്ധിയൻ , സോഷ്യലിസ്റ്റ്, ലിബറൽ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത് : നിർദ്ദേശക തത്ത്വങ്ങളെ
  • സ്ത്രീക്കും പുരുഷനും തുല്യജോലിക്ക് തുല്യവേതനം നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് : 39 (d) 
  • തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമ സഹായവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് : അനുഛേദം 39A 
  • ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച്  പ്രതി പാദിക്കുന്ന ഭരണഘടനാ വകുപ്പ് : അനുഛേദം -40 
  • ഏകീകൃത സിവിൽ കോഡ് (Uniform civil code)നടപ്പിലാക്കണമെന്നനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് : 44-ാം വകുപ്പ് 
  • ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം : ഗോവ
  • 6 വയസിന് താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് : അനുഛേദം, 45

Related Questions:

ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 47 മായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽഏതാണ് ശരിയായ പ്രസ്താവന ?

  1. മദ്യ നിരോധനം ഏർപ്പെടുത്താൻ സർക്കാറിന് സാധിക്കും.
  2. ആരോഗ്യത്തിന് ഹാനികരമാകുന്ന ലഹരി പാനീയങ്ങളുടെയും മരുന്നുകളുടെയുംഉപയോഗം സർക്കാറിന് നിരോധിക്കാൻ സാധിക്കുകയില്ല.
  3. i) ആരോഗ്യത്തിന് ഹാനികരമാകുന്ന ലഹരി പാനീയങ്ങളുടെയും മരുന്നുകളുടെയും ഉപയോഗം സർക്കാറിന് നിരോധിക്കാൻ സാധിക്കും.
    From which Constitution India borrowed the idea of Directive Principles of State Policy?
    ആരോഗ്യത്തിന് ഹാനികരമാകുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് നടപടികൾ സ്വീകരിക്കുവാൻ ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് (ആർട്ടിക്കിൾ) നിർദ്ദേശിച്ചിരിക്കുന്നത് ?
    The idea of unified personal laws is associated with:

    ചുവടെ ചേർക്കുന്നവയിൽ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുന്ന പ്രസ്‌താവന ഏത്?

    (i) ഏക പൌരത്വ നിയമം

    (ii) അന്തർദ്ദേശീയ സമാധാനം പരിപോഷിപ്പിക്കുക

    (iii) ഇന്ത്യയുടെ അഖണ്ഡത ഊട്ടിയുറപ്പിക്കുക