App Logo

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രിയെ നിയമിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം ഏത്?

Aഅനുച്ഛേദം 75

Bഅനുച്ഛേദം 74

Cഅനുച്ഛേദം 76

Dഅനുച്ഛേദം 77

Answer:

A. അനുച്ഛേദം 75

Read Explanation:

പ്രധാനമന്ത്രി

  • കേന്ദ്രമന്ത്രിസഭയുടെ തലവൻ : പ്രധാനമന്ത്രി.
  • പ്രധാനമന്ത്രിയെ നിയമിക്കുന്നതും അദ്ദേഹത്തിൻറെ ഉപദേശപ്രകാരം മന്ത്രിമാരെ നിയമിക്കുന്നതും രാഷ്ട്രപതി ആയിരിക്കണമെന്നാണ് അനുഛേദം-75 നിഷ്കർഷിക്കുന്നത്.
  • ലോക്സഭയിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവാണ് പ്രധാന മന്ത്രിയാവുന്നത്.
  • ഭരണഘടന അനുസരിച്ച് പാർലമെനറ്റിന്റെ ഇരു സഭയിൽ ഉള്ളവർക്കും പ്രധാനമന്ത്രി പദവി വഹിക്കാവുന്നതാണ്. 
  • പ്രധാനമന്ത്രിയായി നിയമിക്കപ്പെടുന്ന വ്യക്തിക്ക് പാർലമെന്റ് അംഗത്വം ഇല്ലെങ്കിൽ ആറുമാസത്തിനുള്ളിൽ പാർലമെന്റ് അംഗത്വം നേടേണ്ടതാണ്. 
  • “തുല്യരിൽ ഒന്നാമൻ”, “കാബിനറ്റ് ആർച്ചിലെ ആണിക്കല്ല്” എന്നിങ്ങനെ പ്രധാനമന്ത്രിയെ വിശേഷിപ്പിക്കുന്നു. 
  • കേന്ദ്ര മന്ത്രിസഭയുടെ തലവൻ : പ്രധാനമന്ത്രി. 
  • കേന്ദ്രത്തിലെ കാവൽ മന്ത്രി സഭയുടെ തലവൻ : പ്രധാനമന്ത്രി. 
  • ആസൂത്രണ കമ്മീഷന് പകരം നിലവിൽ വന്ന നീതി ആയോഗിന്റെ ചെയർമാൻ : പ്രധാനമന്ത്രി. 
  • ദേശീയ വികസന കൗൺസിലിന്റെ ചെയർമാൻ : പ്രധാനമന്ത്രി. 
  • ദേശീയ സുരക്ഷാ സമിതിയുടെ (National Security Council) അധ്യക്ഷൻ പ്രധാനമന്ത്രി.
  • പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നത് ഇന്ത്യൻ പ്രസിഡന്റിന് മുന്നിലാണ്. 
  • പ്രധാനമന്ത്രിയുടെ ഔദ്യോഗിക കാലാവധി 5 വർഷമാണ്. 
  • പ്രധാനമന്ത്രി തന്റെ രാജി സമർപ്പിക്കേണ്ടത് രാഷ്ട്രപതിക്കാണ്. 
  • പ്രധാനമന്ത്രി രാജി വെച്ചാൽ അത് മന്ത്രിസഭയുടെ കൂടി രാജിയാണ്. 
  • ലോക് സഭയിൽ അവിശ്വാസപ്രമേയം പാസായാൽ പ്രധാനമന്ത്രി രാജിവെക്കേണ്ടിവരും. 

 


Related Questions:

അന്തർസംസ്ഥാന കൗൺസിൽ (Inter-state council) ചെയർമാൻ ?
Who was the longest-serving Deputy Prime Minister?
' Nehru 100 Years ' രചിച്ചത് ആരാണ് ?

താഴെ പറയുന്നതി ശരിയായ പ്രസ്താവന ഏതാണ് ? 

A) സ്വാതന്ത്ര ഇന്ത്യയിൽ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ വ്യക്തി ജവഹർ ലാൽ നെഹ്‌റു ആണ് 

B) പ്രശസ്തമായ ടൈം മാഗസിൻ കവറിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - ജവഹർ ലാൽ നെഹ്‌റു 

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ആര്?