App Logo

No.1 PSC Learning App

1M+ Downloads
എല്ലാ മനുഷ്യ വ്യവഹാരങ്ങളും ചോദകങ്ങൾക്ക് അനുസരിച്ചുള്ള പ്രതികരണമാണ് എന്ന് സിദ്ധാന്തിക്കുന്ന വ്യവഹാരവാദം ഊന്നൽ നൽകാത്തത് ?

Aആത്മനിരീക്ഷണം

Bപാരമ്പര്യം

Cജന്മവാസനകൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

വ്യവഹാരവാദം / ചേഷ്ടാവാദം (Behaviouristic Approach):

         ഏതൊരു ജീവിയുടെയും പെരുമാറ്റവും, മാനസിക പ്രവർത്തനങ്ങളും, ചില ചോദകങ്ങളോടുള്ള പ്രതികരണങ്ങളാണെന്ന് വാദിക്കുന്ന പഠന സമീപനമാണ്, വ്യവഹാരവാദം. ഒരു പ്രത്യേക ചോദകം പ്രത്യക്ഷപ്പെടുമ്പോൾ, ഒരേ പ്രതികരണം ഉണ്ടാകുന്നു.

         വ്യവഹാര വാദത്തെ, ‘ചോദക പ്രതികരണ ബന്ധ സിദ്ധാന്തം’ എന്നും, ‘Stimulus Responses Connections’ എന്നും, ‘SR ബന്ധം’ (S.R Association) എന്നും അറിയപ്പെടുന്നു.

 

വ്യവഹാര വാദത്തിന്റെ പ്രധാന വക്താക്കൾ:

  1. പാവ്ലോവ്
  2. സ്കിന്നർ
  3. ഹൾ
  4. ടോൾമാൻ
  5. തോൺഡൈക്ക്
  6. വാട്സൺ

 

വ്യവഹാരവാദ സിദ്ധാന്തങ്ങൾ:

  1. പൗരാണികാനുബന്ധ സിദ്ധാന്തം (Classical Conditioning)
  2. ശ്രമ-പരാജയ സിദ്ധാന്തം (Trial and Error Theory)
  3. പ്രവർത്തനാനുബന്ധ സിദ്ധാന്തം (Theory of Operant Conditioning)
  4. പ്രബലന സിദ്ധാന്തം (Reinforcement Theory)

 

വ്യവഹാരവാദം / ചേഷ്വാടാവാദം:

  • വ്യവഹാരവാദത്തിന്റെ ഉപജ്ഞാതാവാണ്, ജെ.ബി. വാട്സൺ ആണ്. 
  • ചോദകവും, പ്രതികരണവും തമ്മിലുള്ള അനുബന്ധനം (Conditioning) ആണ് പഠനം എന്ന്, വാദിക്കുന്ന സിദ്ധാന്തമാണ് വ്യവഹാരവാദം. 
  • നിരീക്ഷിക്കാവുന്നതും അളക്കാവുന്നതുമായ പ്രതിഭാസങ്ങളാണ് പഠിക്കേണ്ടത് എന്ന് വ്യവഹാര വാദികൾ വാദിക്കുന്നു. 
  • ചോദക പ്രതികരണ യൂണിറ്റുകൾക്ക് റിഫ്ലക്സുകൾ (Reflexes) എന്ന പേരും നൽകി.
  • വ്യവഹാരവാദികൾ എന്നറിയപ്പെടുന്നത്, ഇ.എൽ.തോൺഡൈക്ക് (E.L.Thorndike), പാവലോവ് (Pavlov), ബി. എഫ്. സ്കിന്നർ (B.F Skinner) എന്നിവരാണ്. 

Related Questions:

താഴെ കൊടുത്തിരിക്കുന്നവരിൽ കൂട്ടത്തിൽ പെടാത്തത് ആര് ?
Which stage focuses on the conflict "Intimacy vs. Isolation"?
During which stage does Freud say sexual feelings are dormant?
താഴെപ്പറയുന്നവയിൽ വൈഗോട്സ്കിയുടെ ആശയവുമായി പൊരുത്തപ്പെടുന്ന പ്രസ്താവന ഏത് ?
The cognitive process of integrating new information with existing knowledge is: