ജീനുകൾ, പാരമ്പര്യം, വ്യതിയാനം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
Aഫിസിയോളജി
Bജനിതകശാസ്ത്രം
Cബയോകെമിസ്ട്രി
Dബോട്ടണി
Answer:
B. ജനിതകശാസ്ത്രം
Read Explanation:
ജീനുകൾ, പാരമ്പര്യം, വ്യതിയാനം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ജനിതകശാസ്ത്രം (Genetics).
ഗ്രിഗർ ജോഹാൻ മെൻഡൽ (Gregor Johann Mendel) തോട്ടപ്പയർ ചെടിയിൽ (Pisum sativum) നടത്തിയ വർഗസങ്കരണ പരീക്ഷണങ്ങളിലൂടെ എത്തിച്ചേർന്ന നിഗമനങ്ങളാണ് ജനിതകശാസ്ത്രം എന്ന ശാഖയ്ക്ക് അടിത്തറപാകിയത്.
അതിനാൽ അദ്ദേഹത്തെ ജനിതകശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നു.