App Logo

No.1 PSC Learning App

1M+ Downloads
സാക്ഷികളായി കോടതിയിൽ ഹാജരാക്കാൻ കഴിയാത്ത വ്യക്തികളിൽ നിന്ന് ലഭിക്കുന്ന മൊഴികളെ സംബന്ധിച്ച് വിശദീകരിക്കുന്ന BSA സെക്ഷൻ ഏത് ?

Aസെക്ഷൻ 25

Bസെക്ഷൻ 26

Cസെക്ഷൻ 27

Dസെക്ഷൻ 28

Answer:

B. സെക്ഷൻ 26

Read Explanation:

സെക്ഷൻ 26

  • സാക്ഷികളായി കോടതിയിൽ ഹാജരാക്കാൻ കഴിയാത്ത വ്യക്തികളിൽ നിന്ന് ലഭിക്കുന്ന മൊഴികളെ സംബന്ധിച്ച്

സാക്ഷികളായി വിളിക്കപ്പെടാൻ കഴിയാത്ത വ്യക്തികൾ

  • മരിച്ചുപോയവർ

  • കണ്ടെത്താൻ കഴിയാത്തവർ

  • തെളിവ് നൽകാൻ കഴിവില്ലാതായിത്തീർന്നവർ

  • കേസിന്റെ ചുറ്റുപാടുകളിൽ, ന്യായമല്ലാത്തതാണെന്ന് കോടതിക്ക് തോന്നുന്നതും കാലതാമസമോ, ചെലവോ കൂടാതെ ഹാജരാക്കപ്പെടാൻ കഴിയാതിരിക്കുകയോ ചെയ്യുന്ന ആൾ

  • പ്രസ്തുത വ്യക്തികൾ പ്രസക്ത വസ്തുതകളെ സംബന്ധിച്ച് രേഖാമൂലമോ, വാക്കാലോ ചെയ്യുന്ന പ്രസ്താവനകൾ പലപ്പോഴും സ്വയം പ്രസക്ത വസ്തുതകൾ ആകുന്നു

ഉദാ:-

  • ഒരാൾ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് അയാളുടെ മരണത്തെ സംബന്ധിച്ച് ഏതൊരു വ്യക്തിയോടും അയാൾ പറയുന്ന ഏതൊരു പ്രസ്താവനയും പ്രസക്തമാണ് [Sec 26(a)]

  • മരണപ്പെട്ട വ്യക്തി മരണം മുൻകൂട്ടി കാണുന്നതിന് മുൻപായാലും അവസാനമായി പറഞ്ഞ പ്രസ്താവനയും ഈ ഗണത്തിൽ പെടുന്നു


Related Questions:

BSA-ലെ വകുപ്-28 പ്രകാരം അക്കൗണ്ട് ബുക്കിൽ ഉള്ള എൻട്രികൾ എപ്പോൾ ഉപയോഗിക്കാനാകില്ല?
ബാങ്ക് കവർച്ചക്കേസിൽ, അമിത് രാജിനെക്കുറിച്ച് കുറ്റസമ്മതം നൽകി. ഈ കുറ്റസമ്മതം എന്തിനു അടിസ്ഥാനമാകുന്നു?
തെളിവിനെക്കുറിച്ച് വിശദീകരിക്കുന്ന BSA സെക്ഷൻ ഏത്?
ഒരു വ്യക്തി താൻ അഴിമതി നടത്തിയെന്ന് സമ്മതിച്ചാൽ,അത് കോടതിയിൽ തെളിവായി ഉപയോഗിക്കാംഎന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
സർക്കാരിന്റെ ഔദ്യോഗിക രേഖകളിലും വിജ്ഞാപനങ്ങളിലുമുള്ള പൊതുജനപ്രാധാന്യമുള്ള വസ്തുതകൾ വീണ്ടും തെളിയിക്കേണ്ടതില്ല.എന്ന് പരാമർശിക്കുന്ന BSA-ലെ വകുപ് ഏതാണ്?