Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക കാർഷിക സാങ്കേതികവിദ്യകളെക്കുറിച്ചും പുതിയ വിത്ത് ഇനങ്ങളെക്കുറിച്ചും കർഷകരിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ക്യാമ്പയിൻ ?

Aവിക്ഷിത് കൃഷി സങ്കൽപ്പ് അഭിയാൻ

Bപ്രധാനമന്ത്രി കൃഷി സിഞ്ചയി യോജന

Cഹരിത് ക്രാന്തി അഭിയാൻ

Dജൈവ കൃഷി പ്രോത്സാഹന പദ്ധതി

Answer:

A. വിക്ഷിത് കൃഷി സങ്കൽപ്പ് അഭിയാൻ

Read Explanation:

  • ആധുനിക കൃഷി രീതികളെക്കുറിച്ചും പുതിയ വിത്തിനങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും കർഷകർക്ക് അവബോധം നൽകുന്നതിനുള്ള ക്യാമ്പയിൻ

  • ഈ കാമ്പയിനിലൂടെ കർഷകർക്ക് പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുകയും അതുവഴി കൃഷിയിൽ കൂടുതൽ ഉൽപ്പാദനക്ഷമത കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

  • പുതിയ വിത്തിനങ്ങൾ ഉപയോഗിക്കുന്നതിലൂടെ രോഗങ്ങളെ പ്രതിരോധിക്കാനും വിളവ് വർദ്ധിപ്പിക്കാനും സാധിക്കുന്നു.

  • കാർഷിക മേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചും ഗവേഷണങ്ങളെക്കുറിച്ചും കർഷകർക്ക് അറിവ് നൽകുന്നു.

  • ക്യാമ്പയിൻ നടക്കുന്നത് -2025 മെയ് 29 മുതൽ 2025 ജൂൺ 19 വരെ


Related Questions:

ഭർത്താവില്ലാത്ത സ്ത്രീകൾക്കും, പിന്നാക്ക അവസ്ഥയിൽ ഉള്ള സ്ത്രീകൾക്കും വേണ്ടി സംസ്ഥാന തൊഴിൽ വകുപ്പ് ആരംഭിച്ച പദ്ധതി ഏത്?
കായിക വകുപ്പിന്റെ കീഴിലുള്ള ലഹരിമുക്ത ക്യാമ്പയിൻ?
ദാരിദ്ര്യ ലഘൂകരണവും, സ്ത്രീകളുടെ സാമ്പത്തിക ഉയർച്ചയും ലക്ഷ്യമിട്ട് 1998 മെയ് 17-ന് ആരംഭിച്ച ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ഏത് ?
ആരോരുമില്ലാത്ത വയോജനങ്ങളുടെ സംരക്ഷണത്തിന് സാമൂഹ്യനീതി വകുപ്പ് ആരംഭിക്കുന്ന പുതിയ പദ്ധതി?
കേരളത്തിൽ ആന്റിബയോട്ടിക്കുകൾ നൽകുന്നതിന് ഉള്ള കവറുകൾക്ക് ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന നിറം?