App Logo

No.1 PSC Learning App

1M+ Downloads
ത്വക്കിന്റെ മേൽപ്പാളിക്കു മാത്രം ഏൽക്കുന്ന പൊള്ളൽ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു?

Aസെക്കൻഡ് ഡിഗ്രി ബേൺ

Bഫസ്റ്റ് ഡിഗ്രി ബേൺ

Cഫോർത്ത് ഡിഗ്രി ബേൺ

Dതേഡ് ഡിഗ്രി ബേൺ

Answer:

B. ഫസ്റ്റ് ഡിഗ്രി ബേൺ

Read Explanation:

  • പൊള്ളൽ - താപം മൂലം ശരീരത്തിനുണ്ടാകുന്ന പരിക്ക് 

ഫസ്റ്റ് ഡിഗ്രി ബേൺ 

  • ചർമ്മത്തിൽ ചുവപ്പു നിറം മാത്രം ഉണ്ടാകുന്നു 
  • തൊലിയുടെ ഏറ്റവും പുറമെയുള്ള ഭാഗത്ത് പൊള്ളലേൽക്കുന്നത് ഒന്നാം ഡിഗ്രി പൊള്ളൽ എന്നറിയപ്പെടുന്നു 
  • തൊലി തുടുത്തിരിക്കും ,വേദനയും നീറ്റലുമുണ്ടാകും ,അൽപ്പം നീരും ചൊറിച്ചിലുമുണ്ടാവും 

സെക്കൻഡ് ഡിഗ്രി ബേൺ

  • ചർമ്മത്തിൽ കുമിളകൾ ഉണ്ടാകുന്നു 
  • ചർമ്മപാളികളെ മുഴുവൻ ബാധിക്കുന്ന പൊള്ളലാണിത് 
  • തൊലി ചുവന്ന് തുടുക്കും ,ശക്തിയായ വേദനയും നീറ്റലുമുണ്ടാകും 

തേഡ് ഡിഗ്രി ബേൺ

  • ചർമ്മത്തിന്റെ ആന്തരികഭാഗങ്ങൾ ഉൾപ്പെടെ ഒരു ഭാഗത്തെ തൊലി പൂർണ്ണമായി പൊള്ളുന്നു 
  • ചർമ്മം വിളർത്ത വെളുപ്പു നിറമോ കരുവാളിച്ചതോ ആയി കാണപ്പെടുന്നു 
  • മുഴുവൻ ചർമ്മ പാളികളെയും അതിനടിയിലുള്ള കലകളെയും തീപ്പൊള്ളൽ ബാധിക്കുന്നു 

ഫോർത്ത് ഡിഗ്രി ബേൺ

  • ചർമ്മത്തിനടിയിലുള്ള ശരീരകലകൾ കൂടി നശിക്കുന്ന പൊള്ളൽ 

Related Questions:

ഉയരം കുടുംതോറും സ്ഥിതികോർജം :
യൂണിറ്റ് സമയത്ത് ചെയ്ത പ്രവൃത്തിയാണ് ?
ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജം :
ദ്രാവകങ്ങളിലും വാതകങ്ങളിലും ചൂട് വ്യാപിക്കുന്നത് ഏതു മാർഗ്ഗത്തിലൂടെയാണ്?
ഒരു കുതിരശക്തി എത്ര വാട്ട് ആണ് ?