Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹിക അംഗീകാരം, അധികാരത്തോടുള്ള ആഗ്രഹം, നേടാനുള്ള ആഗ്രഹം എന്നിവ ഉൾക്കൊള്ളുന്ന അഭിപ്രേരണ സമീപനം ഏത് വിഭാഗത്തിൽ പെടുന്നു ?

Aകൊഗനിറ്റീവ് സമീപനം

Bബിഹേവിയറിസ്റ്റ് സമീപനം

Cപ്രേരക സിദ്ധാന്തം

Dഇവയൊന്നുമല്ല

Answer:

D. ഇവയൊന്നുമല്ല

Read Explanation:

ഡേവിഡ് എംസി ക്ലല്ലൻഡ്

  • ഹാർവാർഡ് സർവ്വകലാശാലയിലെ ഡേവിഡ് എംസി ക്ലല്ലൻഡ് 1951-ൽ നേടാനുള്ള അഭിപ്രേരണാ സിദ്ധാന്തം ആവിഷ്കരിച്ചു.

  • പുതിയ നേട്ടങ്ങൾ കൈവരിക്കാനും, തനതായ നേട്ടങ്ങൾ കൈവരിക്കാനും, ഗുണമേന്മ നിലവാരം താരതമ്യം ചെയ്യാനും നേടാനുള്ള അഭിപ്രേരണ ഗുണം ചെയ്യുന്നു.

  • നേടാനുള്ള അഭിപ്രേരണ ഉയർന്ന തോതിൽ പുലർത്തുന്ന പഠിതാക്കൾ കഠിനമായി പ്രവർത്തിച്ചു പ്രവർത്തനങ്ങൾ നല്ല നിലയിൽ ചെയ്യും.

  • നേടാനുള്ള അഭിപ്രേരണയുള്ള പഠിതാവിന് ഉന്നമാക്കുന്ന വിജയനിലവാരം നേടുന്നു 

  • MC Cellend ൻ്റെ അഭിപ്രായത്തിൽ മനുഷ്യൻ വ്യവഹാരങ്ങളിൽ ഏർപ്പെടുന്നത് പിരിമുറുക്കം കുറച്ചു മാനസികവും കായികവുമായ സന്തുലിതാവസ്ഥയിൽ എത്തിച്ചേരാൻ വേണ്ടിയല്ല മറിച്ച് കൂടുതൽ നന്നാവാനും തനതായ നേട്ടങ്ങൾ കൈവരിക്കാനും ഗുണമേൻമയുടെ നിലവാരവുമായി സ്വയം താരതമ്യപ്പെടുത്താനും ദീർഘ കാല അടിസ്ഥാനത്തിലുള്ള നേട്ടം എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കാനുള്ള ആഗ്രഹമാണ് 

  • നേടാനുളള അഭിപ്രേരണ പഠിതാവ് ഉന്നമാക്കുന്ന വിജയനിലവാരത്തെ സൂചിപ്പിക്കുന്നതായും അദ്ദേഹം കരുതുന്നു. നേടാനുളള അഭിപ്രേരണ ഉയർന്ന തോതിൽ  പുലർത്തുന്ന പഠിതാക്കൾ കഠിനമായി പ്രയത്നിച്ച് പ്രവർത്തനങ്ങൾ നല്ല നിലയിൽ  ചെയ്യും. 

  • അഭിപ്രേരണയെക്കുറിച്ച് അദ്ദേഹം ആവിഷ്കരിച്ച സിദ്ധാന്തത്തിൽ മനുഷ്യരിൽ കാണപ്പെടുന്ന 3 തരം അഭിപ്രേരണകളെക്കുറിച്ചാണ് പറഞ്ഞത് :-

    • നേടാനുള്ള അഭിപ്രേരണ

    • അധികാരത്തിനുള്ള അഭിപ്രേരണ 

    • ബന്ധങ്ങളോടുള്ള അഭിപ്രേരണ


Related Questions:

താഴെ കൊടുത്തിട്ടുള്ളവയിൽ ഒരു നിർവചനത്തിലൂടെ പഠിപ്പിക്കാൻ കഴിയുന്നത്?
“തോണ്ടയ്ക്ക്' എന്ന മനഃശാസ്ത്രജ്ഞൻ്റെ നിരവധി പഠനനിയമങ്ങൾ ക്ലാസ്സ് റൂം പഠനപ്രവർത്തനങ്ങളെ സ്വാധീനിക്കുന്നുണ്ട്. താഴെപ്പറയുന്നവയിൽ തോണ്ടയ്ക്കിൻ്റെ പഠനനിയമത്തിൽ ഉൾപ്പെടാത്ത നിയമം ഏത് ?
നേട്ടങ്ങളെ കൈവരിക്കാനുള്ള മനുഷ്യൻ്റെ പ്രേരണയെ എന്ത് വിളിക്കുന്നു ?
കുട്ടിയുടെ സർഗ്ഗാത്മകത വളർത്തുന്നതിന് ക്ലാസ്സ്റൂമിൽ നൽകാവുന്ന പ്രവർത്തനമാണ് :
താഴെ പറയുന്നവയിൽ സർഗ്ഗാത്മകതയുടെ ഘട്ടങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?