App Logo

No.1 PSC Learning App

1M+ Downloads
ആക്സോണിനെ വലയം ചെയ്യുന്ന കോശങ്ങളാണ് ?

Aഷ്വാൻ കോശങ്ങൾ

Bപ്ലേറ്റ്ലെറ്റ്സ്

Cറോഡ് കോശങ്ങൾ

Dകോൺ കോശങ്ങൾ

Answer:

A. ഷ്വാൻ കോശങ്ങൾ

Read Explanation:

നാഡീകോശം-ഘടനയും ധർമവും

ഡെൻഡ്രോൺ

  • കോശശരീരത്തിൽ നിന്നുള്ള നീളം കുറഞ്ഞ തന്തു.
  • ഡെൻഡ്രൈറ്റിൽ നിന്ന് ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്നു

ഡെൻഡ്രൈറ്റ്

  • ഡെൻഡ്രോണിന്റെ ശാഖകൾ.
  • തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം.

ഷ്വാൻ കോശം

  • ആക്സോണിനെ വലയം ചെയ്യുന്നു

ആക്സോൺ

  • കോശശരീരത്തിൽനിന്നുള്ള നീളം കൂടിയ തന്തു.
  • കോശശരീരത്തിൽനിന്ന് ആവേഗങ്ങളെ പുറത്തേക്കു സംവഹിക്കുന്നു

ആക്സോണൈറ്റ്

  • ആക്സോണിന്റെ ശാഖകൾ.
  • ആവേഗങ്ങളെ സിനാപ്റ്റിക് നോബിൽ എത്തിക്കുന്നു

സിനാപ്റ്റിക് നോബ്

  • ആക്സോണൈറ്റിന്റെ അഗ്രഭാഗം.
  • നാഡീയപ്രേഷകം സ്രവിക്കുന്നു.

Related Questions:

സംവേദനനാഡീയെയും പ്രേരകനാഡീയെയും ബന്ധിപ്പിക്കുന്ന നാഡീകോശം ഏതാണ് ?
സെറിബ്രത്തിൻ്റെ ചാര നിറത്തിലുള്ള പുറം ഭാഗം ഏത് പേരിൽ അറിയപ്പെടുന്നു ?
ഹൃദയസ്പന്ദനം, ശ്വാസോച്ഛാസം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.മെനിഞ്ജസ് : ആക്സോണിനെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.

2.മയലിന്‍ ഷീത്ത് : മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.

ചുവടെ നല്‍കിയിരിക്കുന്നവയില്‍ വൈറ്റ്മാറ്ററിനെ സൂചിപ്പിക്കുന്നത് ഏതെന്ന് തിരിച്ചറിഞ്ഞെഴുതുക.

1.ന്യൂറോണിന്റെ കോശശരീരവും ആക്സോണും ഉള്ള ഭാഗം

2.കോശശരീരവും മയലിന്‍ ഷീത്ത് ഇല്ലാത്ത നാഡീകോശഭാഗങ്ങളും ഉള്ള ഭാഗം

3.മയലിന്‍ ഷീത്ത് ഉള്ള നാഡീകോശങ്ങള്‍ കൂടുതലുള്ള ഭാഗം

4.ആക്സോണുകള്‍ കൂടുതല്‍ കാണപ്പെടുന്ന ഭാഗം