Challenger App

No.1 PSC Learning App

1M+ Downloads
അന്നജത്തെ ഭാഗീകമായി മാൾടോസ് ആക്കി മാറ്റുന്ന ഉമിനീരിലെ രാസാഗ്നി ഏതാണ് ?

Aസലൈവറി ആമിലേസ്

Bലൈസോസം

Cഅമൈല പെക്ടിൻ

Dഇതൊന്നുമല്ല

Answer:

A. സലൈവറി ആമിലേസ്

Read Explanation:

ഉമിനീർഗ്രന്ഥികൾ 

  • മൂന്ന് ജോഡി ഉമിനീർഗ്രന്ഥികളാണ് വായിൽ ഉള്ളത്. 
  • ഉമിനീർഗ്രന്ഥികളിൽനിന്നു സ്രവിക്കുന്ന ഉമിനീരിൽ അടങ്ങിയിരിക്കുന്നത് :
    • സലൈവറി അമിലേസ് (Salivary amylase),
    • ലൈസോസൈം (Lysozyme) 
    • ശ്ലേഷ്‌മം
  • ഭക്ഷണത്തെ വിഴുങ്ങാൻ പാകത്തിൽ വഴുവഴുപ്പുള്ളതാക്കുന്നത് ശ്ലേഷ്‌മമാണ്.
  • ഭക്ഷണത്തിലൂടെ പ്രവേശിക്കുന്ന രോഗാണുക്കളെ ഒരു പരിധിവരെ നശിപ്പിക്കുന്നതിന് ലൈസോസൈം സഹായിക്കുന്നു.
  • സലൈവറി അമിലേസ് അന്നജത്തെ ഭാഗികമായി മാൾട്ടോസ് എന്ന പഞ്ചസാരയാക്കുന്നു. 

Related Questions:

ആഹാരവസ്തു‌ക്കൾ ചവച്ചരയ്ക്കാൻ സഹായിക്കുന്ന പല്ലുകൾ ഇവയിൽ ഏതെല്ലാമാണ്?

  1. ഉളിപ്പല്ല്
  2. കോമ്പല്ല്
  3. അഗ്രചർവണകം
  4. ചർവണകം
    ശ്വാസനാളവും അന്നനാളവും ആരംഭിക്കുന്നത് ഇവയിൽ ഏത് ഭാഗത്ത് നിന്നാണ്?
    ആമാശയത്തിന് തൊട്ടുതാഴെയുള്ള ചെറുകുടലിൻ്റെ ആരംഭ ഭാഗം?
    രാസാഗ്നികളുടെ പ്രവർത്തനത്തിന് അനുകൂലമായ താപനില?
    ഇനിപ്പറയുന്നവയിൽ ഏതാണ് പെപ്‌സിൻ ദഹിപ്പിക്കാത്ത മാംസ്യം?