App Logo

No.1 PSC Learning App

1M+ Downloads
അന്നജത്തെ ഭാഗീകമായി മാൾടോസ് ആക്കി മാറ്റുന്ന ഉമിനീരിലെ രാസാഗ്നി ഏതാണ് ?

Aസലൈവറി ആമിലേസ്

Bലൈസോസം

Cഅമൈല പെക്ടിൻ

Dഇതൊന്നുമല്ല

Answer:

A. സലൈവറി ആമിലേസ്

Read Explanation:

ഉമിനീർഗ്രന്ഥികൾ 

  • മൂന്ന് ജോഡി ഉമിനീർഗ്രന്ഥികളാണ് വായിൽ ഉള്ളത്. 
  • ഉമിനീർഗ്രന്ഥികളിൽനിന്നു സ്രവിക്കുന്ന ഉമിനീരിൽ അടങ്ങിയിരിക്കുന്നത് :
    • സലൈവറി അമിലേസ് (Salivary amylase),
    • ലൈസോസൈം (Lysozyme) 
    • ശ്ലേഷ്‌മം
  • ഭക്ഷണത്തെ വിഴുങ്ങാൻ പാകത്തിൽ വഴുവഴുപ്പുള്ളതാക്കുന്നത് ശ്ലേഷ്‌മമാണ്.
  • ഭക്ഷണത്തിലൂടെ പ്രവേശിക്കുന്ന രോഗാണുക്കളെ ഒരു പരിധിവരെ നശിപ്പിക്കുന്നതിന് ലൈസോസൈം സഹായിക്കുന്നു.
  • സലൈവറി അമിലേസ് അന്നജത്തെ ഭാഗികമായി മാൾട്ടോസ് എന്ന പഞ്ചസാരയാക്കുന്നു. 

Related Questions:

ചെറുകുടലിൽ കാണപ്പെടുന്ന വില്ലസുകളെ സംബന്ധിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?

  1. ചെറുകുടലിന്റെ ഭിത്തിയിൽ കാണപ്പെടുന്നു
  2. സൂക്ഷ്‌മങ്ങളായ വിരലുകൾ പോലെയുള്ള ഘടന
  3. ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതലവിസ്‌തീർണം അനേകം മടങ്ങ് വർധിപ്പിക്കുന്നു.
    ആഹാര പദാർത്ഥങ്ങൾ ശ്വാസനാളത്തിലേക്ക് കടക്കാതെ സംരക്ഷിക്കുന്ന ഭാഗം ഏതാണ് ?
    രാസാഗ്നികളുടെ പ്രവർത്തനത്തിന് അനുകൂലമായ താപനില?
    ചെറുകുടലിലെയും വൻകുടലിലെയും ജലത്തിൻ്റെ ആഗിരണം ഏത് തരം പ്രവർത്തനമാണ് ?
    പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി?