App Logo

No.1 PSC Learning App

1M+ Downloads
BNSS പ്രകാരം അറസ്റ്റ് നടത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ഒരു അറസ്റ്റു മെമ്മോറാണ്ടം തയ്യാറാക്കേണ്ടതാണ് എന്ന് പരാമർശിക്കുന്ന വകുപ് ഏതാണ് ?

ABNSS Section 36 (a)

BBNSS Section 36 (b)

CBNSS Section 36 (c)

DBNSS Section 36 (d)

Answer:

B. BNSS Section 36 (b)

Read Explanation:

BNSS Section 36-അറസ്റ്റിന്റെ നടപടിക്രമവും അറസ്റ്റു നടത്തുന്ന ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങളും.

BNSS Section 36 (a)

  • അനായാസം തിരിച്ചറിയും വിധം കൃത്യമായി കാണാൻ സാധിക്കുന്ന ഒരു നെയിം പ്ലേറ്റ് ധരിച്ചിരിക്കേണ്ടതാണ്

BNSS Section 36 (b)

  • ആ പോലീസുദ്യോഗസ്ഥൻ ഒരു അറസ്റ്റു മെമ്മോറാണ്ടം തയ്യാറാക്കേണ്ടതാണ്.

BNSS Section 36 (b) (i)

  • പ്രസ്‌തുത മെമ്മോറണ്ടം അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിയുടെ കുടുംബത്തിലെ അംഗമോ അല്ലെങ്കിൽ അറസ്റ്റു നടത്തപ്പെടുന്ന സ്ഥലത്തെ പ്രദേശവാസിയും ബഹുമാന്യനുമായ ഒരു വ്യക്തിയോ സാക്ഷ്യപ്പെടുത്തേണ്ടതാണ്.

BNSS Section 36 (b) (ii)

  • മെമ്മോറാണ്ടം അറസ്റ്റു ചെയ്യപ്പെട്ട ആളെ കൊണ്ട് ഒപ്പിട്ടിരിക്കേണ്ടതാണ്.

BNSS Section 36 (c)

  • ആ മെമ്മോറാണ്ടം സാക്ഷ്യപ്പെടുത്തുന്നത് അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിയുടെ കുടുംബത്തിലെ ഒരു അംഗമല്ലായെങ്കിൽ തന്റെ അറസ്റ്റിനെപ്പറ്റി അയാൾ നിർദ്ദേശിക്കുന്ന ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ അറിയിക്കുന്നതിന് അയാൾക്ക് അവകാശമുണ്ടെന്ന് ആ വ്യക്തിയെ അറസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിക്കേണ്ടതാണ്.


Related Questions:

സാക്ഷികൾ ഹാജരാകണം എന്ന് ആവശ്യപ്പെടാൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
അന്യായമായി തടഞ്ഞുവയ്ക്കപ്പെട്ട ആളുകൾക്കുള്ള പരിശോധനയെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ഹാജരാക്കപ്പെട്ട രേഖ പിടിച്ചെടുക്കാനുള്ള അധികാരത്തെപ്പറ്റി പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ഒരു വ്യക്തിക്ക് പോലീസുദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചാൽ, ആ നോട്ടീസിലെ നിബന്ധനകൾ പാലിക്കാൻ ആ വ്യക്തി ബാധ്യസ്ഥനാണ്.എന്ന് പ്രതിബാധിക്കുന്ന BNSS-ലെ വകുപ് ഏതാണ്?
വാറൻറിൻ്റെ സാരാംശം അറിയിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?