App Logo

No.1 PSC Learning App

1M+ Downloads
മരണകാരണത്തെക്കുറിച്ചുള്ള മജിസ്ട്രേറ്റിൻ്റെ അന്വേഷണവിചാരണയെക്കുറിച്ച് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?

Aസെക്ഷൻ 199

Bസെക്ഷൻ 198

Cസെക്ഷൻ 197

Dസെക്ഷൻ 196

Answer:

D. സെക്ഷൻ 196

Read Explanation:

BNSS Section 196

മരണകാരണത്തെക്കുറിച്ചുള്ള മജിസ്ട്രേറ്റിൻ്റെ അന്വേഷണവിചാരണ

  • (1) - 194-ാം വകുപ്പിലെ (3)-ാം ഉപവകുപ്പ് (i)-ാം ഖണ്ഡത്തിലോ (ii)-ാം ഖണ്ഡത്തിലോ സൂചിപ്പിച്ച പ്രകൃതത്തിലുള്ള സംഗതിയാകുമ്പോൾ, ഇൻക്വസ്റ്റുകൾ നടത്താൻ അധികാരപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും അടുത്തുള്ള മജിസ്ട്രേറ്റ് നടത്തേണ്ടതും, 194-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള മറ്റേതെങ്കിലും സംഗതിയിൽ, പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ അന്വേഷണത്തിനു പകരമായോ അതിനുപുറമേയോ മരണകാരണത്തെക്കുറിച്ചുള്ള ഒരു അന്വേഷണവിചാരണ പ്രകാരം അധികാരപ്പെടുത്തപ്പെട്ടിട്ടുള്ള ഏതെങ്കിലും മജിസ്ട്രേറ്റിന് നടത്താവുന്നതുമാകുന്നു

  • അദ്ദേഹം അപ്രകാരം ചെയ്യുന്നുവെങ്കിൽ, അദ്ദേഹത്തിന് അത് നടത്തുന്നതിൽ ഒരു കുറ്റത്തെക്കുറിച്ച് അന്വേഷണവിചാരണ നടത്തുന്നതിന് തനിക്ക് ഉണ്ടായിരിക്കുന്ന എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കുന്നതുമാകുന്നു.

  • (2) - എപ്പോഴാണോ -

    (a ) ഏതെങ്കിലും ആൾ മരിക്കുകയോ അപ്രത്യക്ഷനാകുകയോ, അല്ലെങ്കിൽ

    (b) ഏതെങ്കിലും സ്ത്രീയെ ബലാൽസംഗം ചെയ്ത‌തായി ആരോപിക്കപ്പെടുകയോ ചെയ്യുന്നത്,

  • അപ്പോൾ ഈ സംഹിതപ്രകാരം പോലീസ് നടത്തിയ അന്വേഷണവിചാരണയ് ക്കോ അന്വേഷണത്തിനോ പുറമേ, കുറ്റം ചെയ്യപ്പെട്ട സ്ഥലത്തിനുമേൽ തദ്ദേശാധികാരിതയുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് അന്വേഷണവിചാരണ നടത്തേണ്ടതാണ്.

  • (3) - അങ്ങനെയുള്ള അന്വേഷണവിചാരണ നടത്തുന്ന മജിസ്ട്രേറ്റ് അതുസംബന്ധിച്ച് താൻ എടുക്കുന്ന തെളിവ് ഇതിൽ ഇതിനുശേഷം നിർണ്ണയിച്ചിട്ടുള്ള ഏതെങ്കിലും രീതിയിൽ കേസിന്റെ പരിതഃസ്ഥിതികൾക്കനുസൃതമായി റിക്കാർഡാക്കേണ്ടതാകുന്നു.

  • (4) - മറവുചെയ്തു‌കഴിഞ്ഞ ഏതെങ്കിലും ആളുടെ ശവശരീരം, അയാളുടെ മരണത്തിന്റെ കാരണം കണ്ടുപിടിക്കുന്നതിനുവേണ്ടി, പരിശോധിക്കുന്നത് സമീചീനമാണെന്ന് അങ്ങനെയുള്ള മജിസ്ട്രേറ്റ് കരുതുമ്പോഴെല്ലാം, അദ്ദേഹത്തിന് ആ ശരീരം പുറത്തെടുപ്പിക്കുകയും പരിശോധിപ്പിക്കുകയും ചെയ്യാവുന്നതാണ്

  • (5) - ഈ വകുപ്പിൻകീഴിൽ ഒരു അന്വേഷണവിചാരണ നടത്തേണ്ടതായിട്ടുള്ളിടത്ത്, മജിസ്ട്രേറ്റ്, പ്രായോഗികമാകുന്നിടത്തെല്ലാം, മരിച്ചുപോയ ആളുമായി ബന്ധുത്വമുള്ളവരിൽ ആരുടെയെല്ലാമാണോ പേരും മേൽവിലാസവും അറിയാവുന്നത്, അവർക്ക് വിവരം നല്കേണ്ടതും, അന്വേഷണവിചാരണയിൽ സന്നിഹിതരായിരിക്കാൻ അവരെ അനുവദിക്കേണ്ടതുമാകുന്നു.

  • (6) - 2-ാം ഉപവകുപ്പിൻകീഴിൽ, അന്വേഷണവിചാരണയോ അന്വേഷണമോ നടത്തുന്ന മജിസ്ട്രേറ്റോ എക്സ‌ിക്യൂട്ടീവ് മജി‌സ്ട്രേറ്റോ പോലീസുദ്യോഗസ്ഥനോ, ഒരാളുടെ മരണം സംഭവിച്ച് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ശരീരം പരിശോധനയ്ക്കായി, ലിഖിതമായി രേഖപ്പെടുത്തിയ കാരണങ്ങളാൽ അങ്ങനെ ചെയ്യുക അസാദ്ധ്യമാകാത്തപക്ഷം, ഏറ്റവുമടുത്തുള്ള സിവിൽ സർജനോ സ്റ്റേറ്റ് ഗവൺമെന്റ് ഇതിനായി നിയമിച്ച യോഗ്യതയുള്ള മറ്റൊരു മെഡിക്കൽ വ്യക്തിക്കോ എത്തിക്കേണ്ടതാണ്.

  • വിശദീകരണം.-- ഈ വകുപ്പിൽ, "ബന്ധുത്വമുള്ളവർ" എന്ന പദത്തിന് മാതാപിതാ ക്കൻമാർ, കുട്ടികൾ, സഹോദരൻമാർ, സഹോദരിമാർ, ഭാര്യ അല്ലെങ്കിൽ ഭർത്താവ് എന്നിവർ എന്നർത്ഥമാകുന്നു


Related Questions:

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്തയാളെ മജിസ്ട്രേറ്റിന്റെ ഉത്തരവ് കൂടാതെ തടങ്കലിൽ വയ്ക്കാവുന്ന ഉയർന്ന സമയപരിധി

താഴെപറയുന്നവയിൽ സെക്ഷൻ 70 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 70(1) - ഒരു കോടതി പുറപ്പെടുവിച്ച സമൻസ് അതിൻ്റെ പ്രാദേശിക അധികാര പരിധിയ്ക്ക് പുറത്ത് നൽകുമ്പോൾ , സമൻസ് നടത്തുന്ന ഉദ്യോഗസ്ഥൻ കേസിൻ്റെ ഹിയറിങ്ങിൽ ഹാജരില്ലാത്ത ഏതെങ്കിലും സാഹചര്യത്തിലും , അങ്ങനെയുണ സമൻസ് നടത്തിയിട്ടുണ്ടെന്നുള്ളതിന് ഒരു മജിസ്ട്രേറ്റിൻ്റെ മുമ്പാകെ ചെയ്‌തതാണെന്ന് കരുതാവുന്ന ഒരു സത്യവാങ്മൂലവും, സമൻസ് ആർക്കാണോ നൽകുകയോ, ടെൻഡർ ചെയ്യുകയോ ഏൽപ്പിക്കുകയോ ചെയ്ത്‌ത്,
  2. 70(2) - ഈ വകുപ്പിൽ പറഞ്ഞിട്ടുള്ള സത്യവാങ്മൂലം സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റിനോട് ചേർത്ത് കോടതിയിലേക്ക് തിരികെ അയക്കാവുന്നതാണ്.
  3. 70 (3) - വകുപ്പ് 64 മുതൽ 71 വരെയുള്ളതിൽ ഇലക്ട്രോണിക് ആശയവിനിമയം വഴി അയച്ച എല്ലാ സമൻസുകളും മുറപ്രകാരം നടത്തിയതായി കണക്കാക്കുകയും അത്തരം സമൻസുകളുടെ ഒരു പകർപ്പ് സാക്ഷ്യപെടുത്തുകയും സമൻസ് നടത്തിയതിൻ്റെ തെളിവായി സൂക്ഷിക്കുകയും ചെയ്യും.

    BNSS ലെ സെക്ഷൻ 61 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. നിയമാനുസൃതമായ കസ്‌റ്റഡിയിൽ നിന്ന് ഒരാൾ രക്ഷപ്പെടുകയോ, രക്ഷപ്പെടുത്തുകയോ ചെയ്‌താൽ, ആരുടെ കസ്‌റ്റഡിയിൽ നിന്നാണോ അയാൾ രക്ഷപ്പെട്ടത് ,അയാൾക്ക് ഇന്ത്യയിലെ ഏതു സ്ഥലത്തും അയാളെ ഉടൻ പിന്തുടർന്ന് അറസ്റ്റ് ചെയ്യാവുന്നതാണ്.
    2. 44 -ാം വകുപ്പിലെ വ്യവസ്ഥകൾക്ക് 1 -ാം ഉപവകുപ്പിന് കീഴിലുള്ള അറസ്റ്റുകൾക്ക് അങ്ങനെയുള്ള ഏതെങ്കിലും അറസ്റ്റ് നടത്തുന്നയാൾ , വാറന്റിൻ കീഴിൽ പ്രവർത്തിക്കുകയും ,അറസ്റ്റ് ചെയ്യുവാൻ അധികാരമുള്ള പോലീസ് ഉദ്യോഗസ്ഥനായിരിക്കുകയും ചെയ്യുന്നില്ലെങ്കിലും , ബാധകമാകുന്നതാണ്
      ഭാരതീയ നാഗരിക് സുരക്ഷാസംഹിതയിൽ "ശ്രവ്യ - ദൃശ്യ ഇലക്ട്രോണിക് മാർഗ്ഗം " എന്നിവയുടെ ഉപയോഗത്തെ നിർവചിക്കുന്ന വകുപ്പ്
      സായുധ സേനയിലെ ചില ഉദ്യോഗസ്ഥന്മാരുടെ സംഘം പിരിച്ചുവിടാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?