Challenger App

No.1 PSC Learning App

1M+ Downloads
ഓക്ക്, സിഖോയ തുടങ്ങിയ വൃക്ഷങ്ങൾ കാണപ്പെടുന്ന കാലാവസ്ഥാമേഖലയേത് ?

Aമെഡിറ്ററേനിയൻ കാലാവസ്ഥാമേഖല

Bമൺസൂൺ കാലാവസ്ഥാമേഖല

Cടൈഗെമേഖല

Dഭൂമധ്യരേഖാകാലാവസ്ഥാമേഖല

Answer:

A. മെഡിറ്ററേനിയൻ കാലാവസ്ഥാമേഖല

Read Explanation:

മെഡിറ്ററേനിയൻ കാലാവസ്ഥാമേഖലയിലെ സസ്യജാലങ്ങൾ

  • മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ മഴയുടെ അളവ് കുറവാണ്.

  • അതിനാൽതന്നെ നിബിഡവനങ്ങൾ ഈ മേഖലയിൽ കാണപ്പെടാറില്ല.

  • ഓക്ക്, സിഖോയ തുടങ്ങിയ ഉയരം കൂടിയ നിത്യഹരിതവൃക്ഷങ്ങൾ ഇവിടെ കാണപ്പെടുന്നു.

  • പൈൻ, ഫിർ തുടങ്ങിയ നിത്യഹരിത സ്തൂപികാഗ്രവൃക്ഷങ്ങളും, കുറ്റിച്ചെടികളും ഇവിടെ കാണപ്പെടുന്നുണ്ട്.


Related Questions:

അന്തരീക്ഷത്തിന്റെ ഹരിത ഗൃഹ പ്രഭാവം കൂടുതൽ ശക്തമാവുകയും അന്തരീക്ഷ താപനില വർദ്ധിക്കുകയും ചെയ്യുന്ന പ്രതിഭാസം അറിയപ്പെടുന്ന പേരെന്ത്?
G20 ഉച്ചകോടി 2023 വേദി ഏത് ?

ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും മൺസൂൺ കാലാവസ്ഥാമേഖലയിലെ കൃഷിരീതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. ഉഷ്ണമേഖലാവിളകളാണ് ഈ മേഖലയിൽ കൃഷി ചെയ്യുന്നത്
  2. തീവ്രഉപജീവനകൃഷിയാണ് ഈ പ്രദേശത്ത് നിലനിൽക്കുന്നത്.
  3. ഉയർന്ന മഴലഭ്യതയും, തൊഴിലാളി ലഭ്യതയും മൺസൂൺ കാലാവസ്ഥാമേഖലയെ ഒരു പ്രധാന കാർഷികമേഖലയായി നിലനിർത്തുന്നു.

    ചുവടെ കൊടുത്തിരിക്കുന്നവയിൽ ടൈഗെ കാലാവസ്ഥാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ദൈർഘ്യം കുറഞ്ഞ വേനൽകാലവും, ദീർഘമായ ശൈത്യകാലവും ടൈഗെ കാലാവസ്ഥാമേഖലയിൽ അനുഭവപ്പെടുന്നു
    2. വേനൽകാലതാപനില 15°C മുതൽ 20°C വരെയാണ് ടൈഗെ മേഖലയിൽ അനുഭവപ്പെടുന്നത്
    3. ഇവിടെ ശൈത്യകാലത്ത് വർഷണം മഞ്ഞുവീഴ്ചയുടെ രൂപത്തിലായിരിക്കും.
      കാലാവസ്ഥാ സംബന്ധമായ പ്രതിഭാസങ്ങൾ മൂലം തങ്ങളുടെ വാസസ്ഥലവും ജീവനോപാധികളും ഉപേക്ഷിക്കേണ്ടി വരുന്നവരെ വിളിക്കുന്ന പേരെന്ത്‌?