Challenger App

No.1 PSC Learning App

1M+ Downloads
ഭൂപടങ്ങളിൽ കൃഷി സ്ഥലങ്ങൾ സൂചിപ്പിക്കാൻ നൽകുന്ന നിറം ഏത്?

Aകറുപ്പ്

Bമഞ്ഞ

Cചുവപ്പ്

Dനീല

Answer:

B. മഞ്ഞ

Read Explanation:

  • ഭൂമിശാസ്ത്രകാരന്മാരുടെ പ്രധാന ഉപകരണം - ഭൂപടം

  • ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്ര ശാഖ - ഭൂപടശാസ്ത്രം

വിവിധതരം ഭൂപടങ്ങൾ

  • രാഷ്ട്രീയ ഭൂപടം

  • ചരിത്ര ഭൂപടം

  • ഭൂവിനിയോഗ ഭൂപടം

  • സൈനിക ഭൂപടം

  • ജ്യോതിശാസ്ത്ര ഭൂപടം

  • ദിനാവസ്ഥ ഭൂപടം

ഭൂപടത്തിലെ നിറങ്ങളും അവ പ്രതിനിധാനം ചെയ്യുന്ന ഭൂപ്രദേശങ്ങളും :

  • മഞ്ഞ - കൃഷി സ്ഥലങ്ങൾ

  • നീല - വറ്റിപ്പോകാത്ത നദികൾ, കിണറുകൾ,ജലാശയങ്ങൾ,സമുദ്രങ്ങൾ ,കുഴൽകിണറുകൾ

  • തവിട്ട് - കോണ്ടൂർ രേഖകളും അവയുടെ നമ്പറുകളും , മണൽക്കൂനകളും മണൽക്കുന്നുകളും

  • കറുപ്പ് - വറ്റിപ്പോകുന്ന നദികൾ ,അക്ഷാംശ - രേഖാംശ രേഖകൾ ,റെയിൽപ്പാത ,ടെലഫോൺ-ടെലഗ്രാഫ് ലൈനുകൾ ,അതിർത്തിരേഖകൾ

  • ചുവപ്പ് - റോഡ് , പാർപ്പിടങ്ങൾ ,പാതകൾ ,ഗ്രിഡ് ലൈനുകൾ

  • പച്ച - വനം , വനങ്ങൾ , പുൽമേടുകൾ ,മരങ്ങളും കുറ്റിച്ചെടികളും ,ഫലവൃക്ഷത്തോട്ടങ്ങൾ

  • വെളുപ്പ് - തരിശുഭൂമി


Related Questions:

താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് വലിയ തോതിലുള്ള ദുരന്ത നിവാരണ ആസൂത്രണത്തിൽ ടോപ്പോഗ്രാഫിക് മാപ്പുകളുടെ ഒരു പ്രധാന പരിമിതിയെ ഏറ്റവും നന്നായി വിവരിക്കുന്നത്?
ഇന്ത്യയിൽ ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസി ഏത്?
ഒരു ടോപ്പോഗ്രാഫിക് മാപ്പിലെ കോണ്ടൂർ ഇടവേള എന്തിനെ പ്രതിനിധീകരിക്കുന്നു ?
Which of the following is the least suitable use of a thematic map?

ടോപ്പോഗ്രാഫിക് മാപ്പിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായവ ?

  1. ഒരു ടോപ്പോഗ്രാഫിക്കൽ മാപ്പ് നിർമ്മിക്കുന്നതിനുള്ള ഉത്തരവാദിത്തം സർവേ ഓഫ് ഇന്ത്യക്കാണ്.
  2. 1:1,000,000 സ്കെയിൽ ഒരു മില്യൺ ഷീറ്റ് എന്നറിയപ്പെടുന്നു
  3. 1:50,000 സ്കെയിലിൽ കോണ്ടൂർ ഇടവേള 20 മീറ്ററാണ്
  4. മില്യൺ ഷീറ്റുകളുടെ അക്ഷാംശ രേഖാംശ വിപുലീകരണം 1 ഡിഗ്രി × 1 ഡിഗ്രിയാണ്