App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ നേടാൻ ബ്രിട്ടീഷ് ഗവൺമെൻ്റ് നിയമിച്ച കമ്മിറ്റി ഏത് ?

Aബട്ട്ലർ കമ്മിറ്റി

Bക്രിപ്സ് മിഷൻ

Cസൈമൺ കമ്മീഷൻ

Dകാബിനറ്റ് മിഷൻ

Answer:

B. ക്രിപ്സ് മിഷൻ

Read Explanation:

ക്രിപ്സ് മിഷൻ

  • 1942 മാർച്ചിലാണ് ക്രിപ്സ് മിഷൻ ഇന്ത്യയിൽ എത്തിയത് .
  • രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളുടെ പക്ഷത്ത് ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം.
  • പ്രമുഖ ബ്രിട്ടീഷ് ലേബർ പാർട്ടി രാഷ്ട്രീയക്കാരനായ സർ സ്റ്റാഫോർഡ് ക്രിപ്‌സാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.
  • യുദ്ധാനന്തരം ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകുമെന്നും പുതിയ ഭരണഘടന രൂപീകരിക്കാൻ ഒരു ഭരണഘടനാ അസംബ്ലി വിളിച്ചുകൂട്ടുമെന്നും മിഷൻ വാഗ്ദാനം നൽകി .
  • ഡൊമിനിയൻ പദവിക്ക് പകരം ഉടനടി സ്വാതന്ത്ര്യം ആവശ്യപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ നിർദ്ദേശം നിരസിച്ചു.
  • മുസ്ലീങ്ങൾക്കു മാത്രമായി പാകിസ്താൻ എന്നൊരു രാജ്യം രൂപീകരിക്കുന്നതിനു പര്യാപ്തമായ നിർദ്ദേശങ്ങളില്ലാതിരുന്നതിനാൽ ക്രിപ്സിന്റെ നിർദ്ദേശങ്ങളെ മുസ്ലീം ലീഗും സ്വീകരിച്ചില്ല 

Related Questions:

1905-ലെ ബംഗാള്‍ വിഭജനം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഒരു വഴിത്തിരിവായിരുന്നുവെന്ന് പറയുന്നത് എന്തുകൊണ്ട്?.താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:

1.ഇന്ത്യന്‍ ദേശീയതയെ സമരം ശക്തിപ്പെടുത്തി

2.ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്കരണം

3.സ്വദേശി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെട്ടു

4.സ്ത്രീകള്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ പങ്കാളിത്തം

സ്വരാജ് പാർട്ടിക്ക് രൂപം നൽകിയവർ ആരെല്ലാം ?
ദക്ഷിണാഫ്രിക്കയിൽ നിന്നും ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം ഏത്?
സംസ്ഥാന പുനഃസംഘടനാ നിയമം നിലവിൽ വന്ന വർഷം ?
Lord Cornwallis introduced the Permanent Land Settlement in Bengal in :