App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഇന്ന് നിലവിലില്ലാത്ത വാർത്താവിനിമയ ഉപാധി ?

Aടെലിഗ്രാഫ്

Bതപാൽ

Cറേഡിയോ

Dടെലിഫോൺ

Answer:

A. ടെലിഗ്രാഫ്

Read Explanation:

  •  ടെലിഗ്രാഫ് - ഭൂതലത്തിലൂടെ കമ്പികൾ വലിച്ചുകെട്ടി അവയിലൂടെ പ്രത്യേകം ക്രോഡീകരിച്ച കോഡുകളിലേക്കുള്ള സന്ദേശങ്ങൾ പ്രസാരണം ചെയ്തുകൊണ്ട് വാർത്താവിനിമയം നടത്തിയ രീതി 

  • ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരങ്ങൾക്കും വെവ്വേറെ കോഡുകൾ ഇതിൽ ഉപയോഗിച്ചിരുന്നു 

  • അയക്കുന്നിടത്ത് അക്ഷരങ്ങളെ കോഡുകളാക്കി മാറ്റിയും സ്വീകരിക്കുന്നിടത്ത് അവയെ തിരികെ വാക്കുകളാക്കി എഴുതിയും ആണ് ഇത് പ്രവർത്തിച്ചിരുന്നത് 

  • 1850 നവംബർ 5 നാണ് ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാം സന്ദേശം അയച്ചത് 

  • ഡോക്ടർ വില്യം ബ്രൂക്ക് ഒഷുഗെൻസിയാണ് ഇതിന്റെ ചുമതല നിർവഹിച്ചത് 

  • കൽക്കത്തയിൽ നിന്ന് ഡയമണ്ട് ഹാർബർ വരെയുള്ള 43.5 കിലോമീറ്റർ ദൂരമായിരുന്നു ആദ്യ ടെലിഗ്രാഫ് ലൈൻ 

  • 2013 ജൂലായ് 15 ന് ടെലിഗ്രാം സേവനം ഇന്ത്യയിൽ അവസാനിപ്പിച്ചു 

Related Questions:

The first aircraft carrier of Indian Navy:

ഇനി പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

1. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപയോഗിച്ചിരുന്ന പതാകയിൽ വിവിധ പരിണാമങ്ങൾ വരുത്തിയതിനു ശേഷം സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണ് ത്രിവർണ്ണപതാക എന്നറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ പതാക.

2.1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്.

3. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ ആണ്

4.  ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു

 

1948-ൽ രണ്ട് പ്രധാന സ്വാതന്ത്ര്യസമരസേനാനികൾ മരിച്ചു. അവർ ആരെല്ലാം?
താഴെ പറയുന്നവയിൽ താലൂക്ക് തലത്തിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന കോടതികളിൽ ഉൾപെടാത്തത് ഏത് ?
ഇന്ത്യൻ ദേശീയ പതാകയിലെ ആരക്കാലുകളെത്ര ?