Challenger App

No.1 PSC Learning App

1M+ Downloads
ശാസ്ത്രജ്ഞരിൽ ബഹുമുഖബുദ്ധിയുടെ ഏത് ഘടകമാണ് കൂടുതലായി കാണപ്പെടുന്നത് ?

Aശാരീരിക ബുദ്ധി

Bസംഗീതപരബുദ്ധി

Cഭാഷാപര ബുദ്ധി

Dയുക്തി ഗണിതപരബുദ്ധി

Answer:

D. യുക്തി ഗണിതപരബുദ്ധി

Read Explanation:

ബഹുതര ബുദ്ധി സിദ്ധാന്തം (Theory of Multiple Intelligence):

  • 1983-ൽ അമേരിക്കൻ ജ്ഞാനനിർമ്മിതിവാദിയായ ഹൊവാർഡ് ഗാർഡ്നർ (Howard Gardner) ആണ് ബഹുതര ബുദ്ധി സിദ്ധാന്തം ആവിഷ്കരിച്ചത്.

  • 1983 ൽ, മനസിന്റെ ചട്ടക്കൂട് (Frames of mind) എന്ന ഗ്രന്ഥത്തിലാണ്, ഗാർഡ്നർ ഈ സിദ്ധാന്തം പരാമർശിക്കുന്നത്.

  • ബഹുതര ബുദ്ധി സിദ്ധാന്ത പ്രകാരം, ഓരോ വ്യക്തിയും 7 തരം മാനസിക ശേഷിയുടെ ഉടമയാണെന്ന് അദ്ദേഹം വാദിച്ചു.

ഗാർഡനറുടെ 7 മാനസിക ശേഷികൾ:

  1. ദൃശ്യ / സ്ഥലപര ബുദ്ധി (Visual/ Spatial Intelligence)

  2. വാചിക / ഭാഷാപര ബുദ്ധി (Verbal / Linguistic Intelligence)

  3. യുക്തി ചിന്തന / ഗണിതപര ബുദ്ധി (Logical/ Mathematical Intelligence)

  4. കായിക / ചാലകപരമായ ബുദ്ധി (Bodily / Kinesthetic Intelligence)

  5. താളാത്മക / സംഗീതാത്മക ബുദ്ധി (Rhythmic / Musical Intelligence)

  6. വ്യക്ത്യാന്തര ബുദ്ധി (Interpersonal Intelligence)

  7. ആന്തരിക വൈയക്തിക ബുദ്ധി (Intrapersonal Intelligence)

 

യുക്തി ചിന്തന / ഗണിതപര ബുദ്ധി:

  • വസ്തുക്കൾ, സംഭവങ്ങൾ എന്നിവയിൽ നിലനിൽക്കുന്ന ബന്ധങ്ങൾ കണ്ടെത്തുന്നതിനും, കാര്യങ്ങളെ യുക്തിപരവും, ഗണിതാത്മകമായും സമീപിക്കുന്നതിനുമുള്ള ബുദ്ധി.

  • ഗണിത ശാസ്ത്രജ്ഞർ, അക്കൗണ്ടന്റ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, ഗവേഷകർ, ശാസ്ത്രജ്ഞർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.

  • യുക്തി ചിന്തനത്തിനും, പരസ്പര ബന്ധം കണ്ടെത്താനും, പ്രശ്ന പരിഹാരശേഷിക്കും സഹായകം.


Related Questions:

A lesson can be introduced in the class by:
കാലതാമസമില്ലാത്തതും പ്രത്യക്ഷവുമായ മൂല്യനിർണ്ണയോപാധി ഏത് ?
What gives us a detailed account of the subject content to be transacted and the skills, knowledge and attitudes which are to be deliberately fostered together with subject specific objectives?
The approach emphasizes a single instance from a generalized theory is:
An example of projected aid is: