Challenger App

No.1 PSC Learning App

1M+ Downloads
പഠന പ്രക്രിയയിൽ അധ്യാപകന്റെ ചുമതലയിൽ പെടാത്തത് ?

Aസഹപഠിതാവ്

Bപഠനത്തിന് ആവശ്യമായ വിവരങ്ങളും വിഭവങ്ങളും ലഭ്യമാക്കൽ

Cപഠന പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കൽ

Dപഠന നിലവാരത്തിനനുസരിച്ച് കുട്ടികളെ തരം തിരിക്കൽ

Answer:

D. പഠന നിലവാരത്തിനനുസരിച്ച് കുട്ടികളെ തരം തിരിക്കൽ

Read Explanation:

അധ്യാപകന്റെ ചുമതലകള്‍

  • അധ്യാപകന്റെ കര്‍ത്തവ്യങ്ങള്‍ പലതാണ്.
  • വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവും സാമ്പത്തികവും സാമൂഹികവും ജാതിപരവും മതപരവും ആയ പരിഗണനകള്‍ കൂടാതെ അവരോട് നിഷ്പക്ഷമായി പെരുമാറണം.
  • ഓരോ വിദ്യാര്‍ഥിയുടെയും വ്യക്തിത്വ വ്യത്യാസത്തെ കണക്കിലെടുത്ത് ആവശ്യങ്ങള്‍ക്കനുസരണമായി പ്രവര്‍ത്തിച്ച് ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി, ബുദ്ധിപരവും സര്‍ഗാത്മകവും ആത്മപ്രകാശനപരവുമായ സിദ്ധികള്‍ പുഷ്ടിപ്പെടുത്തുന്നതിന് അവരെ പ്രോത്സാഹിപ്പിക്കണം.
  • രക്ഷാകര്‍ത്താക്കളുടെ അടിസ്ഥാനോത്തരവാദിത്വത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത് അവരോട് സഹകരിച്ച് ഓരോ വിദ്യാര്‍ഥിയുടെയും സ്വഭാവ രൂപവത്കരണത്തിന് ശ്രമിക്കണം.
  • അക്രമണാസക്തി, കലഹപ്രിയം, അപക്വവ്യക്തിത്വം ഇവയുള്ള അധ്യാപകന്‍ തന്റെ കീഴില്‍ ശിക്ഷണത്തിന് വിധേയരാകുന്നവരുടെ മാനസിക വളര്‍ച്ചയെ മുരടിപ്പിക്കുന്നു.
  • ധൈര്യം, ഭാവന, അച്ചടക്കം, സഹിഷ്ണുത, ക്ഷമാശീലം, സമര്‍പ്പണമനോഭാവം, കര്‍ത്തവ്യബോധം, സ്വയം ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ഉറച്ച നില സ്വീകരിക്കല്‍ എന്നിവയില്‍ നിപുണനായ അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് അനുകരണീയമായ മാതൃകയായിത്തീരുന്നു.
  • നിലവിലുള്ള കാലഘട്ടത്തിന്റെ സവിശേഷതകളെ കണക്കിലെടുത്തുകൊണ്ട് അധ്യാപകന്‍ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്.
  • സമൂഹത്തിന്റെ ഉന്നതിക്ക് നിദാനമായ കാര്യങ്ങള്‍ തന്റെ കഴിവനുസരിച്ച് സമര്‍പ്പണമനോഭാവത്തോടെ ചെയ്യാനുള്ള സന്നദ്ധത അദ്ദേഹത്തിന് ഉണ്ടായിരിക്കണം.
  • ജനാധിപത്യത്തെ കാത്തു ശക്തിപ്പെടുത്തുകയും പൌരന്മാരെ സ്വാശ്രയശീലമുള്ളവര്‍ ആക്കുകയുമാണ് ആധുനികഭരണസംവിധാനത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യങ്ങള്‍.
  • ഈ ലക്ഷ്യപ്രാപ്തിക്കു വേണ്ടതായ അറിവും വൈദഗ്ധ്യവും ജനലക്ഷങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതിന് അധ്യാപകന്‍ മാര്‍ഗനിര്‍ദേശം നല്‍കണം.
  • ജനായത്തസംവിധാനത്തിന്റെ ഉത്കൃഷ്ടവശങ്ങളെപ്പറ്റി അറിവും, അതിനോട് തനിക്കുള്ള കടമയെക്കുറിച്ചുള്ള യാഥാര്‍ഥ്യബോധവും അദ്ദേഹത്തിന് ഉണ്ടായിരിക്കണം.
  • ലോകജനതയോടും അവരുടെ സംസ്കാരത്തോടും സഹാനുഭൂതി പ്രകടിപ്പിച്ച് രാഷ്ട്രങ്ങളിലെ ജനകോടികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനുംവേണ്ടി പ്രവര്‍ത്തിച്ച് ഏകലോകചിന്താഗതി വളര്‍ത്തിയെടുക്കാനും അധ്യാപകര്‍ സദാസന്നദ്ധരായിരിക്കണം.

Related Questions:

A student looks at a weather map and states that it will probably rain tomorrow. Which science process skill is being used?
Which type of experience did Dale originally classify as involving only observation, though some experts believe it should be direct and purposeful?
‘Voice of teachers and teacher educators’ is a journal published by :
What is the chief purpose of a field trip in education?
വിദ്യാർഥികൾ സ്വയം ഒരു സാമാന്യ തത്വത്തിൽ എത്തിച്ചേരാൻ കെൽപ്പുള്ളവർ ആകുന്നതിന് ഏത് ബോധനരീതി ആണ് ഏറ്റവും യോജിച്ചത് ?