Challenger App

No.1 PSC Learning App

1M+ Downloads
ഉച്ഛ്വാസവായുവിലെയും, നിശ്വാസവായുവിലെയും ഘടകങ്ങളിൽ ഏതിന്റെ അളവാണ് വ്യത്യാസപ്പെടാത്തത് ?

Aഓക്സിജൻ

Bനൈട്രജൻ

Cകാർബൺ ഡൈ ഓക്സൈഡ്

Dജല ബാഷ്പം

Answer:

B. നൈട്രജൻ

Read Explanation:

ഉച്ഛ്വാസവായുവിലെയും, നിശ്വാസവായുവിലെയും മാറ്റമില്ലാത്ത ഘടകം നൈട്രജൻ ആണ്. നൈട്രജനെ ശരീരം സ്വീകരിക്കുന്നില്ല. ശ്വസനഫലമായി നൈട്രജൻ ഉണ്ടാകുന്നുമില്ല. അതിനാൽ, നൈട്രജന്റെ അളവിൽ വ്യത്യാസങ്ങൾ ഒന്നും തന്നെ വരുന്നില്ല.

വായുവിന്റെ പ്രധാന ഘടകങ്ങളിൽ, ഉച്ഛ്വാസവായുവിനും നിശ്വാസവായുവിനും ഇടയിൽ നൈട്രജന്റെ അളവിൽ വ്യത്യാസമില്ല. ശ്വാസകോശത്തിലെ വാതക കൈമാറ്റം കാരണം ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ്, ജലബാഷ്പം എന്നിവയുടെ ശതമാനം മാറുന്നു, പക്ഷേ ഉച്ഛ്വാസവായുവിലും നിശ്വാസവായുവിലും നൈട്രജൻ ഏതാണ്ട് ഒരേപോലെ (ഏകദേശം 78%) തുടരുന്നു.


Related Questions:

രക്തത്തിന്റെ ഖര ഭാഗത്തിൽ ഉൾപ്പെടാത്തത് ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് ?
തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തിലേക്ക് ഊതുമ്പോൾ ചുണ്ണാമ്പുവെള്ളം പാൽനിറമാകുന്നതിന്റെ കാരണം എന്താണ് ?
ശ്വസന വേളയിൽ രക്തം കോശങ്ങളിലേക്ക് എത്തിക്കുന്ന വാതകം ഏതാണ് ?
ശ്വാസനാളത്തിന്റെ ഭിത്തി ഏത് ആകൃതിയിലുള്ള തരുണാസ്ഥി വളയങ്ങൾ കൊണ്ട് ബലപ്പെടുത്തിയിരിക്കുന്നു ?

ചുവടെ നൽകിയിരിക്കുന്ന ശ്വസനത്തിലെ ഘട്ടങ്ങൾ, അവ നടക്കുന്ന ക്രമത്തിൽ ശെരിയായി ക്രമീകരിക്കുക.  

  1. കാർബൺ ഡൈ ഓക്സൈഡ്, ശ്വാസകോശത്തിൽ എത്തുകയും, പുരന്തള്ളപ്പെടുകയും ചെയ്യുന്നു
  2. പരിസരിത്തിൽ നിന്നുള്ള ഓക്സിജൻ, ശ്വാസകോശത്തിൽ എത്തുന്നു.
  3. കോശങ്ങളിലെ കാർബൺ ഡൈ ഓക്സൈഡ്, രക്തത്തിൽ ചേരുന്നു.
  4. ശ്വാസകോശത്തിൽ നിന്നും ഓക്സിജൻ രക്തത്തിൽ കലരുകയും, കോശത്തിൽ എത്തുകയും ചെയ്യുന്നു.