App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് സംയുക്തത്തിന്റെ നിർമ്മാണത്തിനാണ് സ്പോഞ്ചി അയൺ ഉൽപ്രേരകമായി ഉപയോഗിക്കുന്നത് ?

Aയൂറിയ

Bസൾഫർ ഓക്സൈഡ്

Cഅമോണിയ

Dനൈട്രിക് ആസിഡ്

Answer:

C. അമോണിയ

Read Explanation:

അമോണിയ 

  • അമോണിയം ക്ലോറൈഡ് കാൽസ്യം ഹൈഡ്രോക്സൈഡുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകമാണ് അമോണിയ  
  • സസ്യങ്ങളുടെ വളർച്ചക്കാവശ്യമായ നൈട്രജൻ, വളങ്ങളുടെ നിർമ്മാണത്തിന് വേണ്ട ഒരു അസംസ്കൃത വസ്തു ആണ് അമോണിയ
  • അമോണിയ ഒരു ബേസിക് സ്വഭാവമുള്ള വാതകമാണ് 
  • അമോണിയ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയയാണ് - ഹേബർ പ്രക്രിയ 
  • ഹേബർ പ്രക്രിയയുടെ രാസസമവാക്യം : N₂ (g) +3H₂ (g) → 2NH₃ (g)
  • ആവിഷ്ക്കരിച്ചത് -  ഫ്രിറ്റ്സ് ഹേബർ 
  • ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - സ്പോഞ്ചി അയൺ 
  • ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന താപനില - 450 °C
  • അമോണിയയുടെ ഗാഢ ജലീയ ലായനി - ലിക്കർ അമോണിയ 
  • ദ്രവീകരിച്ച അമോണിയ അറിയപ്പെടുന്നത് - ലിക്വിഡ് അമോണിയ 
  • നിറമില്ലാത്ത, രൂക്ഷഗന്ധമുള്ള ഒരു വാതകമാണ് 

Related Questions:

The word 'insolation' means
ഘനരൂപങ്ങളുടെ ഘടന ,ഘടകങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന രസതന്ത്ര ശാഖ ?
ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?

ഐസ് ചൂടാക്കുമ്പോൾ ജലമായി മാറുന്ന പ്രക്രിയക്ക് അനിയോജ്യമായത് കണ്ടെത്തുക :

  1. കണികകളുടെ ഊർജ്ജം കൂടുന്നു
  2. കണികകൾ തമ്മിലുള്ള അകലം കൂടുന്നു
  3. കണികകൾ തമ്മിലുള്ള ആകർഷണം കുറയുന്നു
  4. കണികകളുടെ ചലനം കുറയുന്നു
    ആൽക്കലൈൻ എർത്ത് ലോഹങ്ങളിൽ ഏറ്റവും കുറഞ്ഞ പ്രതിപ്രവർത്തനം ഉള്ള ലോഹം