App Logo

No.1 PSC Learning App

1M+ Downloads

രണ്ടാം പിണറായി സർക്കാരിൻ്റെ പുതിയ പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രിയാണ് ഒ.ആർ.കേളു അദ്ദേഹം ഏത് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ. ആണ് ?

Aസുൽത്താൻ ബത്തേരി

Bകല്പറ്റ

Cമാനന്തവാടി

Dവണ്ടൂർ

Answer:

C. മാനന്തവാടി

Read Explanation:

ശ്രീ. ഒ. ആർ. കേളു

  • വയനാട് ജില്ലയിലെ മാനന്തവാടി നിയസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശ്രീ. ഒ. ആർ. കേളു, രണ്ടാം പിണറായി മന്ത്രിസഭയിൽ 2024 ജൂൺ 23 നു പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയായി അധികാരമേറ്റു .

  • വയനാട് ജില്ലയിലെ ഓലഞ്ചേരിയിൽ ശ്രീ രാമന്റെയും, ശ്രീമതി അമ്മുവിന്റെയും മകനായി 1970 ഓഗസ്റ്റ് 2 ജനനം.

  • ഏറെ പതിറ്റാണ്ടുകളായി പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്ന ശ്രീ ഒ ആർ കേളു, 2016 മുതൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ എം എൽ എ ആയും, 2021 മുതൽ പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമം സംബന്ധിച്ച കേരള നിയസഭ സമിതിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


Related Questions:

കേരളത്തിൽ ജല മ്യുസിയം നിലവിൽ വരുന്നത് എവിടെയാണ് ?

2023 ഒക്ടോബറിൽ അന്തരിച്ച നാരിശക്തി പുരസ്‌കാര ജേതാവും 96-ാo വയസിൽ സാക്ഷരതാ മിഷൻറെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്കും നേടിയ വനിത ആര് ?

2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തത് കേരളത്തിലെ ഏത് പോലീസ് സ്റ്റേഷനെയാണ് ?

കോവിഡ് പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകർക്കും കൃഷി സംഘങ്ങൾക്കുമായി കുടുംബശ്രീ നടത്തുന്ന ക്യാമ്പയിൻ ?

വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിനെ അതിജീവിച്ച വനിതകളുടെ കൂട്ടായ്മയിൽ വിപണിയിൽ ഇറക്കിയ ഉൽപ്പന്നങ്ങൾക്ക് നൽകിയ പേര് ?