App Logo

No.1 PSC Learning App

1M+ Downloads
ഏത് ഭരണഘടനാ ഭേദഗതിയിലാണ് ഇന്ത്യൻ ഭരണഘടനയിൽ കൂറുമാറ്റ വിരുദ്ധ വ്യവസ്ഥ അവതരിപ്പിച്ചത്?

A51-ാം ഭേദഗതി

B52-ാം ഭേദഗതി

C53-ാം ഭേദഗതി

D54-ാം ഭേദഗതി

Answer:

B. 52-ാം ഭേദഗതി

Read Explanation:

52-ാം ഭേദഗതി

  • 52-ാം ഭേദഗതി പാസാക്കപ്പെടുകയും നിലവിൽ വരുകയും ചെയ്‌ത വർഷം - 1985

  • 52-ാം ഭേദഗതി പാസാക്കുമ്പോഴും നിലവിൽ വരുമ്പോഴുമുള്ള ഇന്ത്യൻ പ്രധാനമന്ത്രി - രാജീവ് ഗാന്ധി

  • 52-ാം ഭേദഗതി അംഗീകരിച്ച ഇന്ത്യൻ പ്രസിഡൻ്റ് - ഗ്യാനി സെയിൽ സിംങ്

  • 52-ാം ഭേദഗതി പ്രതിപാദിക്കുന്ന വിഷയം - കൂറുമാറ്റ നിരോധന നിയമം (Anti Defection law)

  • ഒരു പാർട്ടിയുടെ പാർലമെൻ്റംഗമോ നിയമസഭാംഗമാവുകയോ ചെയ്‌ത വ്യക്തി പ്രസ്‌തുത പാർട്ടിയുടെ

    നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ കൂറുമാറ്റ നിരോധന പ്രകാരം സഭാംഗത്വം നഷ്‌ടപ്പെടും.

  • 52-ാം ഭേദഗതി പ്രകാരം പ്രധാനമായും മാറ്റം സംഭവിച്ച അനുഛേദം:

  1. അനുഛേദം 102 - പാർലമെൻ്റംഗങ്ങളുടെ അയോഗ്യത (Disqualification of a Parliament member)

  2. അനുഛേദം 191 - നിയമാസഭാംഗങ്ങളുടെ അയോഗ്യത (Disqualification of a Niyamasabha member)

  • സഭാംഗത്വം നഷ്‌ടപ്പെടുന്നതിനുള്ള കാരണങ്ങൾ :

  • 1. സഭാംഗത്തിനെ പാപ്പരായി പ്രഖ്യാപിക്കുന്ന സാഹചര്യം

  • 2. സഭാംഗത്തിന് ചിത്തഭ്രമം സംഭവിച്ചാൽ

  • 3. സഭാംഗമായിരിക്കെ മറ്റൊരു രാജ്യത്തിൻ്റെ പൗരത്വം സ്വീകരിച്ചാൽ

  • 4. സഭാംഗമായിരിക്കെ ആദായം പറ്റുന്ന മറ്റൊരു ഗവൺമെൻ്റ് പദവി സ്വീകരിക്കുന്ന സാഹചര്യത്തിൽ

  • 5. കൂറുമാറ്റം നടത്തുന്ന സാഹചര്യം

  • 52-ാം ഭേദഗതിയിലൂടെ ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ട പട്ടിക - 10-ാം പട്ടിക കൂട്ടിച്ചേർക്കപ്പെട്ടു.


Related Questions:

' മൗലികാവകാശം ' എന്ന ആശയം ഏതു രാജ്യത്തുനിന്ന് കടം കൊണ്ടതാണ് ?
' നിർദേശകതത്വങ്ങൾ ' എന്ന ആശയം ഏതു രാജ്യത്തുനിന്ന് കടം കൊണ്ടതാണ് ?
സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കോടതി ഏതാണ് ?
"മിനി കോൺസ്റ്റിട്യൂഷൻ' എന്നറിയപ്പെടുന്നത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയാണ് ?
ഏത് ഭരണഘടനാ ഭേദഗതിയാണ് സ്വത്തവകാശം എടുത്ത് കളഞ്ഞത് ?