App Logo

No.1 PSC Learning App

1M+ Downloads

മന്ത്രിമാരുടെ കൗൺസിലിന്റെ വലുപ്പം അംഗങ്ങളുടെ 15% ആയി പരിമിതപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത്?

A91 ാം ഭേദഗതി

B81 ാം ഭേദഗതി

C101 ാം ഭേദഗതി

D71 ാം ഭേദഗതി

Answer:

A. 91 ാം ഭേദഗതി

Read Explanation:

91 ാം ഭേദഗതി

  • 91 ാം ഭേദഗതിയുടെ പ്രധാന ലക്ഷ്യം അമ്പത്തിരണ്ടാം ഭേദഗതി പ്രകാരം നിലവിൽ വന്ന കൂറുമാറ്റ നിരോധന നിയമം ശക്തിപ്പെടുത്തുക.
  • തൊണ്ണൂറ്റൊന്നാം ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി -  എ ബി. വാജ് പേയ്.
  • ഇന്ത്യൻ രാഷ്ട്രപതി -എ പി ജെ അബ്ദുൾ കലാം
  • കേന്ദ്രത്തിലും സംസ്ഥാനത്തിലും മന്ത്രിമാരുടെ എണ്ണം യഥാക്രമം ലോക്സഭയിലും സംസ്ഥാന നിയമസഭയിലുള്ള ആകെ അംഗങ്ങളുടെ എണ്ണത്തിന്റെ 15 ശതമാനത്തിൽ കൂടാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്തു.
  • കേരളത്തിന്റെ മന്ത്രിസഭയിൽ 21 മന്ത്രിമാരിൽ കൂടാൻ പാടില്ല.

Related Questions:

മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏതു ഭാഗവും ഭേദഗതി ചെയ്യുവാൻ പാർലമെന്റിനു അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്ത ഭേദഗതി :

മിനി കോൺസ്റ്റിറ്റ്യൂഷൻ (ചെറുഭരണഘടന) എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത് ?

44-ാം ഭരണഘടനാ ഭേദഗതിയെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?

  1. വസ്തു അവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ആർട്ടിക്കിൾ 300A പ്രകാരം നിയമപരമായ അവകാശമാക്കുകയും ചെയ്തു.
  2. ഇന്ത്യയുടെയോ അതിന്റെ പ്രദേശത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റെയോ സുരക്ഷ യുദ്ധം അല്ലെങ്കിൽ ബാഹ്യ ആക്രമണം അല്ലെങ്കിൽ സായുധ കലാപം എന്നിവയാൽ ഭീഷണിപ്പെടുത്തുമ്പോൾ മാത്രമേ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കഴിയൂ.
  3. അടിയന്തരാവസ്ഥക്കാലത്താണ് 44-ാം ഭരണഘടനാ ഭേദഗതി നിലവിൽ വന്നത്. 

പാർലമെന്റിലെ കേവല ഭൂരിപക്ഷത്തോടെ ഭേദഗതി ചെയ്യാവുന്ന ഭാഗങ്ങളിൽ പെടാത്തത് ഏത് ?

74-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക.