App Logo

No.1 PSC Learning App

1M+ Downloads
കണ്ടൽ വൈവിധ്യത്തിൽ മുന്നിൽ നിനക്കുന്ന വൻകര ഏതാണ് ?

Aആഫ്രിക്ക

Bഏഷ്യ

Cതെക്കേ അമേരിക്ക

Dവടക്കേ അമേരിക്ക

Answer:

B. ഏഷ്യ

Read Explanation:

കണ്ടൽ വനങ്ങൾ

  • തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യഹരിതവനങ്ങളിലെ അംഗങ്ങളായ സസ്യങ്ങളാണ്‌ കണ്ടൽ അഥവാ കണ്ടലുകൾ
  • ലോക കണ്ടല്‍ ദിനം - ജൂലൈ 26 
  • കേരളത്തിൽ കണ്ടല്‍കാടുകള്‍ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ - കല്ലേന്‍ പൊക്കുടന്‍

  • ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന വൻകര - ഏഷ്യ
  • ഏറ്റവും കുറവ് കണ്ടൽ വനങ്ങൾ കാണപ്പെടുന്ന വൻകര - ആഫ്രിക്ക

  • ബംഗാൾ ഉൾക്കടലിനോട് ചേർന്ന് ബംഗ്ലാദേശിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സുന്ദർബൻസ് റിസർവ് ഫോറസ്റ്റ് (SRF) ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടാണ്
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ
  • കണ്ടൽക്കാടുകൾ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം : കേരളം

  • കേരളത്തിൽ ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ ഉള്ള ജില്ല - കണ്ണൂര്‍
  • സമുദ്രതീരത്തെ കണ്ടൽകാടുകൾ ഏറ്റവും കൂടുതൽ കാണുന്നത് എറണാകുളം ജില്ലയിലെ പുതുവൈപ്പിനിൽ ആണ്‌

കേരളത്തിൽ കണ്ടൽകാടുകൾ കാണപ്പെടുന്ന ജില്ലകള്‍ :

  • തിരുവനന്തപുരം
  • കൊല്ലം
  • ആലപ്പുഴ
  • കോട്ടയം
  • എറണാകുളം
  • മലപ്പുറം
  • കോഴിക്കോട്ക
  • കണ്ണൂർ
  • കാസർകോട്‌  

  • കേരളത്തിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് - ആയിരംതെങ്ങ്
  • ഏക കണ്ടല്‍ സാധ്യത പഠന ഗവേഷണ കേന്ദ്രം പയ്യന്നൂരിലെ ഉളിയത്തുകടവില്‍ സ്ഥിതി ചെയ്യുന്നു.
  • മലബാർ തീരങ്ങളിൽ കണ്ടുവരുന്ന കണ്ടൽ സസ്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്ന ഗ്രന്ഥം വാൻ റീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കൂസ് ആണ്.

 


Related Questions:

Which of the following is evidence of the theory of continental displacement ?

  1. Similarity of continental margins
  2. Age of rocks on both sides of the ocean
  3. Tillite and Placer deposits
  4. Similarity of fossils
    ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും തമ്മിൽ കൂട്ടിമുട്ടിയതിന്റെ ഫലമായി ഏത് കടലിന്റെ അടിത്തട്ട് ഉയർന്ന് പൊങ്ങിയാണ് ഹിമാലയൻ മടക്കു പർവതം രൂപം കൊണ്ടത് ?
    What continent is located between the Indian Ocean and the Atlantic Ocean?
    What is the coldest continent in the world?
    The entire continent of Antarctica is _____ covered throughout the year and is sometimes referred to as the white continent.