App Logo

No.1 PSC Learning App

1M+ Downloads
പുംബീജങ്ങൾ യോനിയിൽ നിക്ഷേപിക്കുന്നത് തടയുന്ന ഗർഭനിരോധന മാർഗം ഏത്

Aഗർഭനിരോധന ഉറകൾ

Bഡയഫ്രം

Cവാസക്ടമി

Dഹോർമോൺ ഗുളികകൾ

Answer:

A. ഗർഭനിരോധന ഉറകൾ

Read Explanation:

  • ഹോർമോൺ ഗുളികകൾ (Oral Contraceptive Pills) - അണ്ഡോത്സർജനം തടസ്സപ്പെടുത്തുന്നു.

  • ഗർഭനിരോധന ഉറകൾ (Condoms) - പുംബീജങ്ങൾ യോനിയിൽ നിക്ഷേപിക്കുന്നത് തടയുന്നു.

  • ഡയഫ്രം (Diaphragm) - പുംബീജങ്ങൾ ഗർഭാശയത്തിൽ എത്തുന്നത് തടയുന്നു.

  • വാസക്ടമി (Vasectomy) - ബീജവാഹിയെ മുറിച്ചോ കെട്ടിവച്ചോ പുംബീജത്തിന്റെ സഞ്ചാരപാത അടയ്ക്കുന്നു.

  • പുംബീജ നാശിനികൾ (Spermicides) - ഗർഭാശയത്തിൽ സെർവിക്‌സിനു സമീപം പുംബീജങ്ങളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.

  • ഗർഭാശയാന്തര ഉപകരണങ്ങൾ (Intra Uterine Devices) - ഇംപ്ലാന്റേഷൻ തടയുന്നു.

  • ട്യൂബക്ടമി (Tubectomy) - അണ്ഡവാഹിയെ മുറിച്ചോ കെട്ടിവച്ചോ അണ്ഡത്തിൻറെ സഞ്ചാരപാത അടയ്ക്കുന്നു.


Related Questions:

അണ്ഡോത്സർജനം(Ovulation) നടന്നതിന് ശേഷം ഒരു അണ്ഡത്തിന് പരമാവധി നിലനില്ക്കാൻ കഴിയുന്ന സമയം?
ഗർഭപാത്രത്തിന്റെ എന്റോമെട്രിയത്തിൽ പറ്റി പിടിക്കുന്ന സിക്താണ്ഡത്തിന്റെ രൂപത്തെ എന്താണ് അറിയപ്പെടുന്നത്?
വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണകോശങ്ങളിൽ നിന്ന് രൂപപ്പെടുന്ന ആവരണം.
ആർത്തവചക്രത്തിൽ ഏത് ദിവസങ്ങളിൽ ആണ് ബീജസംയോഗത്തിന് കൂടുതൽ സാധ്യതയുള്ളത്?
ആർത്തവത്തിൽ അണ്ഡവിസർജനം(Ovulation) നടക്കുന്നത് എത്രാമത്തെ ദിവസത്തിൽ ആണ്?