App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുമായി സിംല കരാറിൽ ഒപ്പിട്ട രാജ്യമേത്?

Aചൈന

Bറഷ്യ

Cപാകിസ്ഥാൻ

Dബംഗ്ലാദേശ്

Answer:

C. പാകിസ്ഥാൻ

Read Explanation:

1972 ജൂലൈ 2-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാകിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഒപ്പുവെച്ച കരാറാണ് ഷിംല കരാർ. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ വെച്ചാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഈ സമാധാനക്കരാർ ഒപ്പുവെച്ചത്. തൊട്ടുമുൻപത്തെ വർഷം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധത്തിൽ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട പാകിസ്താൻ സൈനികരെ മോചിപ്പിച്ചതും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേയ്ക്ക് വഴിതെളിച്ചതും ഈ കരാറാണ്. ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ നിയന്ത്രണരേഖ (LOC) ഇരു രാജ്യങ്ങളും അംഗീകരിച്ചതും ഈ കരാറിന്റെ അടിസ്ഥാനത്തിലാണ്.


Related Questions:

2001ലെ ആഗ്ര ഉച്ചകോടിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ:
1956 ൽ ഇന്ത്യയിൽ നിലവിൽ വന്ന കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം എത്ര?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ക്യാബിനറ്റ് മന്ത്രി ആയ രാജകുമാരി അമൃതകൗർ ഏതു വകുപ്പിൻറെ ചുമതലയാണ് വഹിച്ചിരുന്നത്?
പോർച്ചുഗലിന്റെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങൾ സൈനിക നടപടിയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിച്ച വർഷം ഏത്?
ഭരണഘടനയ്ക്ക് അനുസൃതമായി ഇന്ത്യയിൽ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന കാലയളവ് ഏത്?