Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാം ലോക മഹായുദ്ധ കാലത്തിൽ "വിജയത്തിൻ്റെ ആയുധപ്പുര" എന്ന് വിളിക്കപ്പെട്ട രാജ്യം ഏതാണ്?

Aയുണൈറ്റഡ് കിംഗ്ഡം

Bജർമ്മനി

Cഅമേരിക്ക

Dജപ്പാൻ

Answer:

C. അമേരിക്ക

Read Explanation:

  • രണ്ടാം ലോകമഹായുദ്ധസമയത്ത് , ബ്രിട്ടൻ, സോവിയറ്റ് യൂണിയൻ തുടങ്ങിയ സഖ്യശക്തികൾക്ക് സൈനിക ഉപകരണങ്ങൾ, ആയുധങ്ങൾ, വിഭവങ്ങൾ എന്നിവ നൽകുന്നതിൽ അമേരിക്ക നിർണായക പങ്ക് വഹിച്ചു 
  • അമേരിക്കയിലെ എല്ലാ വ്യവസായിക വിഭവങ്ങളും യുദ്ധത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ടു.
  • അമേരിക്കയിൽ  പടക്കോപ്പുകൾ വൻതോതിൽ നിർമ്മിക്കപ്പെട്ടു.
  • അമേരിക്കൻ ആയുധക്കമ്പനികൾ നിർമ്മിച്ച യുദ്ധോപകരണങ്ങളാണ് മിക്ക രാഷ്ട്രങ്ങളും യുദ്ധത്തിൽ ഉപയോഗിച്ചിരുന്നത്.
  • ഇങ്ങനെ അമേരിക്ക 'ജനാധിപത്യത്തിന്റെ ആയുധപ്പുര' എന്നും  'വിജയത്തിൻ്റെ ആയുധപ്പുര' എന്നും വിശേഷിപ്പിക്കപ്പെട്ടു 
  • മരുന്നു കച്ചവടം വഴിയും വൻലാഭമുണ്ടാക്കാൻ അമേരിക്കൻ കമ്പനികൾ ശ്രമിച്ചു
  • രണ്ടാം ലോകയുദ്ധത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കിയ രാജ്യം അമേരിക്കയാണ് 

Related Questions:

During World War II, the Battles of Kohima and Imphal were fought in the year _____.
'ജനാധിപത്യത്തിൻ്റെ ആയുധപ്പുര' എന്നറിയപ്പെട്ട രാജ്യം ഏത് ?
നാസിസത്തിൻ്റെ പ്രധാന ചിഹ്നം എന്തായിരുന്നു?

രണ്ടാം ലോക യുദ്ധത്തിൽ അമേരിക്ക 'ജനാധിപത്യത്തിന്റെ ആയുധപ്പുര' എന്നറിയപ്പെട്ടു. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ വിലയിരുത്തി ശരിയായവ കണ്ടെത്തുക :

  1. രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യ ശക്തികൾക്കും,അച്ചുതണ്ട് ശക്തികൾക്കും ഒരു പോലെ അമേരിക്ക ആയുധങ്ങൾ നൽകിയിരുന്നു
  2. രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്കയിലെ എല്ലാ വ്യവസായിക വിഭവങ്ങളും യുദ്ധത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ടു.
  3. മരുന്നു കച്ചവടം വഴിയും വൻലാഭമുണ്ടാക്കാൻ അമേരിക്കൻ കമ്പനികൾ ശ്രമിച്ചു

    ജപ്പാൻ്റെ മഞ്ചൂരിയൻ അധിനിവേശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. 1931 സെപ്റ്റംബറിൽ ജപ്പാനീസ് സൈന്യം മഞ്ചൂരിയ  ആക്രമിച്ചു.
    2. വടക്കുകിഴക്കൻ ചൈനയിലെ ഒരു വിഭവസമൃദ്ധമായ പ്രദേശമായിരുന്നു മഞ്ചൂരിയ.
    3. ജപ്പാൻ മഞ്ചൂരിയ കീഴടക്കിയ ശേഷം ആ പ്രദേശത്തിന്റെ പേര് മാറ്റി മഞ്ചുകുവോ എന്നാക്കി