App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം ലോകമഹായുദ്ധത്തിലെ യുദ്ധക്കുറ്റവാളികൾ എവിടെയാണ് വിചാരണ ചെയ്യപ്പെട്ടത്?

Aപിറ്റ്സ്ബർഗ്

Bപീറ്റേഴ്‌സ്ബർഗ്

Cഗെറ്റിസ്ബർഗ്

Dന്യൂറംബർഗ്

Answer:

D. ന്യൂറംബർഗ്

Read Explanation:

  • രണ്ടാം ലോകമഹായുദ്ധത്തിന് തിരശീല വീണത് : 1945 ഓഗസ്റ്റ് 14
  • രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം കീഴടങ്ങിയ രാജ്യം : ഇറ്റലി
  • രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനം കീഴടങ്ങിയ രാജ്യം : ജപ്പാൻ
  • രണ്ടാം ലോകമഹായുദ്ധസമയത്ത് 1945 ഓഗസ്റ്റ് 6-ന് ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ "ലിറ്റിൽ ബോയ്" എന്ന പേരിലുള്ള അണുബോംബ് അമേരിക്ക വർഷിച്ചു.
  • മൂന്ന് ദിവസത്തിന് ശേഷം, 1945 ഓഗസ്റ്റ് 9-ന്, ജപ്പാനിലെ നാഗസാക്കി നഗരത്തിൽ അമേരിക്ക "ഫാറ്റ് മാൻ" എന്നറിയപ്പെടുന്ന രണ്ടാമത്തെ അണുബോംബ് വർഷിച്ചു.
  • അണു വികിരണത്തിന്റെ ദുരന്തം പേറി ജീവിക്കുന്ന ജപ്പാനിലെ മനുഷ്യരാണ് : ഹിബാക്കുഷകൾ.
  • ഹിരോഷിമയിൽ ബോംബ് വർഷിച്ചതിന്റെ ഫലമായുണ്ടായ അണുവികിരണത്തിന് ഇരയായ ബാലിക :  സഡാക്കോ സസുക്കി
  • യുദ്ധവിരുദ്ധതയുടെ പ്രതീകമായി ഉപയോഗിക്കുന്ന സഡാക്കോ സസുക്കിയുടെ പേപ്പർ നിർമ്മിതി :  സഡാക്കോ കൊക്കുകൾ
  • ജപ്പാനിൽ ആറ്റംബോംബ് വർഷിക്കാൻ അമേരിക്കൻ സൈന്യത്തിന് നിർദ്ദേശം നൽകിയ അമേരിക്കൻ പ്രസിഡന്റ്റ് : ഹാരി എസ് ട്രൂമാൻ
  • ജപ്പാൻ കീഴടങ്ങിയതോടെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.
  • രണ്ടാം ലോകമഹായുദ്ധത്തിലെ യുദ്ധക്കുറ്റവാളികൾ  വിചാരണ ചെയ്യപ്പെട്ടത് : ന്യൂറംബർഗ് (ജർമ്മനി)

രണ്ടാം ലോകയുദ്ധത്തിൻ്റെ ദൂരവ്യാപകമായ ഫലങ്ങൾ :

  • ദശലക്ഷക്കണക്കിനു പേർ കൊല്ലപ്പെട്ടു.
  • യൂറോപ്യൻ രാജ്യങ്ങളുടെ സാമ്പത്തികനില താറുമാറായി.
  • യൂറോപ്യൻ രാഷ്ട്രങ്ങളുടെ ലോകമേധാവിത്വം തകർന്നു.
  • ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടു.
  • അമേരിക്കയും സോവിയറ്റ് യൂണിയനും വൻശക്തികളായി മാറി.
  • ലോകസമാധാനം സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്രസംഘടന രൂപീകരിച്ചു

Related Questions:

ഉത്തരകൊറിയയിലും ദക്ഷിണകൊറിയയിലും പ്രത്യേക സർക്കാരുകൾ രൂപം കൊണ്ട വർഷം ഏത് ?
1929-ൽ ഇറ്റാലിയൻ ഭരണകൂടവും കത്തോലിക്ക സഭയും തമ്മിൽ ഒപ്പുവച്ച ലാറ്ററൻ ഉടമ്പടിയുടെ പ്രാഥമിക ലക്ഷ്യം എന്തായിരുന്നു?
ഇറ്റാലിയൻ ഭരണകൂടവും കത്തോലിക്ക സഭയും തമ്മിൽ ലാറ്ററൻ ഉടമ്പടി ഒപ്പുവച്ച വർഷം ?
ഇവയിൽ ഏത് ചരിത്ര സംഭവത്തെയാണ് പ്രീണന നയത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമായി ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്?
അഡോൾഫ് ഹിറ്റ്‌ലർ ആത്മഹത്യ ചെയ്ത വർഷം ?