Challenger App

No.1 PSC Learning App

1M+ Downloads
പാപ്പിറസ് ചെടിയുടെ ഇലകൾ എഴുതാനായി ഉപയോഗിച്ചിരുന്ന രീതി ഇവയിൽ ഏത് സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഹാരപ്പൻ സംസ്കാരം

Bഈജിപ്ഷ്യൻ സംസ്കാരം

Cചൈനീസ് സംസ്കാരം

Dമെസോപ്പൊട്ടോമിയൻ സംസ്കാരം

Answer:

B. ഈജിപ്ഷ്യൻ സംസ്കാരം

Read Explanation:

ഹൈറോഗ്ലിഫിക്സ്

  • പുരാതന ഈജിപ്തുകാർ ഉപയോഗിച്ചിരുന്ന എഴുത്ത് സമ്പ്രദായമാണ് ഹൈറോഗ്ലിഫിക്സ്.
  • 'പവിത്രം' അല്ലെങ്കിൽ 'ദൈവികം' എന്നർഥം വരുന്ന  "ഹൈറോസ് എന്ന വാക്കും  'കൊത്തുപണി' എന്നർഥം വരുന്ന  'ഗ്ലിഫിൻ' എന്ന വാക്കും ചേർന്നാണ് ഹൈറോഗ്ലിഫിക്സ് എന്ന പദമുണ്ടായത് 
  • 3200 BCE മുതലുള്ളതാണ് ഈ ലിപി സമ്പ്രദായം ഉടെലെടുത്തതെന്ന് കണക്കാക്കപ്പെടുന്നു 
  • 24 അടിസ്ഥാന ചിഹ്നങ്ങളാണ് ഈ ലിപിയിൽ ഉണ്ടായിരുന്നത്
  • പാപ്പിറസ് ചെടിയുടെ ഇലകളാണ് അവർ എഴുതാനായി ഉപയോഗിച്ചിരുന്നത്. 
  • പുരാതന ഈജിപ്തുകാർ മതഗ്രന്ഥങ്ങൾ, ഔദ്യോഗിക ലിഖിതങ്ങൾ, സ്മാരക കലകൾ എന്നിവയ്ക്കായി ഹൈറോഗ്ലിഫിക്സ് ഉപയോഗിച്ചു.
  • കെട്ടിടങ്ങൾ, ശവകുടീരങ്ങൾ, മറ്റ് സമുച്ചയങ്ങളിലെ സ്മാരക ലിഖിതങ്ങൾക്കായും  ഹൈറോഗ്ലിഫിക്സ് ഉപയോഗിക്കപ്പെട്ടു 

 


Related Questions:

ഹൈറോഗ്ലിഫിക്സ് എന്ന പുരാതന ലിപി ഏത് സംസ്കാരവുമായി ബന്ധപ്പെട്ടതാണ്?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഉപകരണം തിരിച്ചറിയുക :

  • നദിയുടെ ഉയരം അടയാളപ്പെടുത്തുന്നതിനു നൈൽ നദിയുടെ തീരത്ത് സ്ഥാപിച്ചു 

  • മുൻകൂർ മുന്നറിയിപ്പ് സംവിധാനം 

  • വരൾച്ചയ്ക്കോ വെള്ളപ്പൊക്കത്തിനോ തയ്യാറെടുക്കാൻ 

മനുഷ്യ ശിരസ്സും സിംഹത്തിന്റെ ഉടലു മുള്ള ഈജിപ്റ്റിലെ ശിൽപരൂപം ?
ഹൊവാർഡ് കാർട്ടർ എന്ന പുരാവസ്തു ഗവേഷകന്റെ ഡയറിക്കുറിപ്പിൽ പരാമർശിക്കുന്ന ഈജിപ്റ്റിലെ രാജാവ് ?
Who was the first person to decipher hieroglyphics ?