App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കായിക ദിനമായി ആചരിക്കുന്നത് ?

Aഒക്ടോബര് 13

Bഏപ്രിൽ 13

Cഒക്ടോബര് 16

Dനവംബർ12

Answer:

A. ഒക്ടോബര് 13

Read Explanation:

ജി.വി. രാജ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജി.വി. രാജ (GV Raja) എന്ന ലഫ്. കേണല്‍. പി. ആര്‍. ഗോദവര്‍മ്മ രാജ ജന്മദിനമാണ് സംസ്‌ഥാന കായിക ദിനമായി ആചരിക്കുന്നത്. 1950 മുതല്‍ 1953 വരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ബി.സി.സി.ഐ സ്ഥാനം വഹിക്കുന്ന ആദ്യത്തെ മലയാളി . 1954-ല്‍ രൂപവത്കരിക്കപ്പെട്ട ട്രാവന്‍കൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപകപ്രസിഡന്റുമായിരുന്നു ജി.വി രാജ. കേരള സംസ്ഥാനത്തിന്റെ രൂപവത്കരണത്തോടെ ട്രാവന്‍കൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലായി മാറി. മരണം വരെ അദ്ദേഹം കൗണ്‍സിലിന്റെ പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് തിരുവനന്തപുരത്തെ കായികവിദ്യാലയം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്ന് പേരിട്ടത്. കായികരംഗത്തെ സംഭാവനകള്‍ക്ക് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജി.വി. രാജ പുരസ്‌കാരം നല്‍കിവരുന്നുണ്ട്.


Related Questions:

ഇന്ത്യൻ ദേശീയ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് കോച്ചായി നിയമിതനായത് ആര് ?
ഏത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥ പറയുന്ന ചലച്ചിത്രമാണ് "സബാഷ് മിതു" ?
ദേശീയ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
2022 ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മുഖ്യ സ്പോൺസർ ?
മനുഷ്യരെയും റോബോട്ടുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ലോകത്തിലെ ആദ്യത്തെ മാരത്തോൺ (ഹ്യുമനോയിഡ് ഹാഫ് മാരത്തോൺ) സംഘടിപ്പിച്ച രാജ്യം ?