Challenger App

No.1 PSC Learning App

1M+ Downloads
4 “D”s എന്നറിയപ്പെടുന്ന സവിശേഷ ലക്ഷണങ്ങൾ പ്രകടമാക്കുന്ന അപര്യാപ്തതാ രോഗം ഏത് ?

Aസ്കർവി

Bപെല്ലാഗ്ര

Cബെറി ബെറി

Dറിക്കറ്റ്സ്

Answer:

B. പെല്ലാഗ്ര

Read Explanation:

  • ജീവകം B3 (നിയാസിൻ അഥവാ നിക്കോട്ടിനിക് ആസിഡ്) - വെള്ളനിറമുള്ള, ജലത്തിൽ ലയിക്കുന്ന ക്രിസ്റ്റലീയ ഘടനയുള്ള ഒരു ജീവകമാണ് നിയാസിൻ അഥവാ നിക്കോട്ടിനിക് ആസിഡ്.
  • നിയാസിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് - പെല്ലാഗ്ര
  • ത്വക്ക് വിണ്ട് കീറുക, പാടുകൾ ഉണ്ടാവുക, നിറവ്യത്ത്യാസം വരിക, വായിലും നാവിലും വ്രണങ്ങളും വീക്കങ്ങളും ഉണ്ടാവുക, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.
  • 4 “D”s എന്നറിയപ്പെടുന്ന സവിശേഷ ലക്ഷണങ്ങൾ പ്രകടമാക്കുന്ന അപര്യാപ്തതാ രോഗം - പെല്ലാഗ്ര

 

  • സ്കർവി - ജീവകം C (അസ്കോർബിക് ആസിഡ്)
  • ബെറി ബെറി - ജീവകം B1 (തയാമിൻ)
  • റിക്കറ്റ്സ് - ജീവകം D (കാൽഷിഫെറോൾ)

Related Questions:

ഏതാണ് വിറ്റാമിൻ ഡി യുടെ സമ്പന്നമായ ഉറവിടം അല്ലാത്തത്?
പ്രതിരോധ ഔഷധ ചികിത്സ (Prophylaxis) എന്ന നിലയിൽ പ്രീ-സ്കൂൾ പ്രായത്തി ലുള്ള കുട്ടിക്ക് ഉറപ്പാക്കേണ്ടത്.

താഴെ തന്നിരിക്കുന്ന ജീവകങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന /പ്രസ്താവനകൾ ഏത്

  1. (i) കണ്ണ്,ത്വക്ക്,മുടി എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം A
  2. (ii)നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിനു സഹായിക്കുന്ന ജീവകം ആണ് ജീവകം E
  3. (iii) മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകമാണ് ജീവകം K
  4. (iv) മോണ, ത്വക്ക് , പല്ല് ,രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം B
    ഗാമാ ടോക്കോഫൊറോൾ (Gamma tocopherol) എന്നറിയപ്പെടുന്ന വിറ്റാമിൻ ഏത് ?
    സൂര്യപ്രകാശമേൽക്കുമ്പോൾ ശരിരത്തിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിൻ ഏത്?