App Logo

No.1 PSC Learning App

1M+ Downloads

ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം?

Aഡിഫ്തീരിയ

Bടൈഫോയിഡ്

Cന്യൂമോണിയ

Dചിക്കൻപോക്സ്

Answer:

D. ചിക്കൻപോക്സ്

Read Explanation:

  • ഒരു വൈറസ് രോഗമാണ്‌ ചിക്കൻപോക്സ്.
  • വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ്‌ ഈ രോഗം പരത്തുന്നത്. 
  • ശരീരത്തിലുടനീളം പ്രത്യക്ഷപ്പെടുന്ന ചൊറിച്ചിലുള്ള ചുവന്ന പൊട്ടലുകളാണ് രോഗത്തിൻറെ പ്രത്യേകത.
  • ചിക്കൻപോക്സുകളിലെ കുമിളകളിൽ നിന്നുള്ള ദ്രവങ്ങളിൽ നിന്നും രോഗം പകരുന്നു.
  • അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം.
  • ചിക്കൻപോക്‌സിൽ നിന്ന് സംരക്ഷിക്കുന്ന വാക്‌സിനാണ് വരിസെല്ല വാക്‌സിൻ.

Related Questions:

രോഗകാരികളായ സൂക്ഷ്മ ജീവികൾ ശരീരത്തിൽ പ്രവേശിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?

താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് അനുവാഹകർ (Insects) വഴി പകരുന്നത് ?

അലർജിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ശരീരത്തിൻറെ പ്രതിരോധ സംവിധാനത്തിന്റെ അമിത പ്രതികരണമാണ് അലർജി.

2.അലർജി ഉണ്ടാകുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡിയാണ് IgE .

ആദ്യമായി മനുഷ്യനിൽ H3N8 പക്ഷി പനിയുടെ വകഭേദം ബാധിച്ചു മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ?

Which of the following diseases is not a bacterial disease?