കേരള സർക്കാർ തുടക്കം കുറിച്ചിട്ടുള്ള അശ്വമേധം എന്ന പദ്ധതി ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Aഎയ്‌ഡ്‌സ്
Bപ്രമേഹം
Cക്ഷയം
Dകുഷ്‌ഠ രോഗം
Answer:
D. കുഷ്‌ഠ രോഗം
Read Explanation:
അശ്വമേധം പദ്ധതി
കേരളത്തെ കുഷ്ഠരോഗ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് 2018-ൽ ആരംഭിച്ച പദ്ധതിയാണ് അശ്വമേധം. കുഷ്ഠരോഗത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്താനും ചികിത്സ ഉറപ്പാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി രോഗസാധ്യതയുള്ളവരെ വീടുകൾതോറും കയറി പരിശോധിക്കുകയും ആവശ്യമായ ബോധവൽക്കരണം നൽകുകയും ചെയ്യുന്നു.